ഗണേഷ് കുമാര്‍ അന്ന് മോശമായി പെരുമാറിയപ്പോള്‍ മിണ്ടാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് സജിത മഠത്തില്‍!
അഭിനേതാവും രാഷ്ട്രീയപ്രതിനിധിയുമായ ഗണേഷ് കുമാര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അമ്മയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിവാദവും വിമര്‍ശനവും തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം താരം നേരത്തെ തന്നെ തുടങ്ങിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. വൈസ് പ്രസിഡന്റായാണ് താരം നിയമിതനായത്.
സിനിമയിലായാലും ജീവിതത്തിലായാലും നിലപാടുകള്‍ തുറന്നുപറയുന്നതില്‍ ഏറെ മുന്നിലാണ് സജിത മഠത്തില്‍. ഷട്ടറുള്‍പ്പടെ നിരവധി സിനിമകളിലൂടെ ഈ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ദിലീപിന്റെ തിരിച്ചുവരവും നടിമാരുടെ രാജിയുമൊക്കെയായി അമ്മ വിവാദം ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ചലച്ചിത്ര അക്കാദമി ഭാരവാഹിയായിരിക്കവെ അന്നത്തെ സിനിമാ മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍ മോശമായി പെരുമാറിയിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. മീഡിയവണ്ണിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

അപ്രതീക്ഷിത സന്ദര്‍ശനം
അപ്രതീക്ഷിതമായി അദ്ദേഹം ചലച്ചിത്ര അക്കാദമി സന്ദര്‍ശിച്ചിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാലും തനിക്ക് മുകളിലുള്ളവരാണഅ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അറിയാവുന്നതിനാല്‍ താന്‍ ഇതേക്കുറിച്ച് സെക്രട്ടറിയോട് സൂചിപ്പിക്കുകയായിരുന്നു. തന്റെ ക്യാബിന് മുന്നിലൂടെ അദ്ദേഹം നടന്നുപോവുന്നത് കണ്ടിരുന്നു.

മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മോശമായി പെരുമാറി
സെക്രട്ടറി തലത്തിലുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതിനിടയിലാണ് തന്നെ വിളിപ്പിച്ചത്. വിളിപ്പിച്ചാല്‍ മാത്രമേ നിങ്ങള്‍ വരൂയെന്ന ചോദിച്ച് അദ്ദേഹം കയര്‍ക്കുകയായിരുന്നു. ചെയര്‍മാന്റെ സീറ്റിലിരുന്ന് അദ്ദേഹം മോശമായി പെരുമാറുമ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ഈ രംഗം കാണുന്നുണ്ടായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.

സംഘടനയെക്കുറിച്ചോര്‍ത്ത്
ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അദ്ദേഹം മോശമായി പ്രതികരിച്ചിട്ടും താന്‍ അന്ന് പ്രതികരിച്ചിരുന്നില്ലെന്നും സജിത മഠത്തില്‍ പറയുന്നു. വേണമെങ്കില്‍ ഇക്കാര്യത്തിനായി വനിത കമ്മീഷനെ സമീപിക്കാമായിരുന്നു, മാധ്യമങ്ങളിലൂടെയും ഇതേക്കുറിച്ച് തുറന്നുപറയാമായിരുന്നു. സംഘടനയുടെ ഭാവിയോര്‍ത്താണ് താന്‍ അന്ന് മിണ്ടാതിരുന്നതെന്നും അവര്‍ പറയുന്നു.

വ്യക്തിപരമായിരുന്നുവെങ്കില്‍ പ്രതികരിച്ചേനെ
പ്രൈവറ്റായാണ് അദ്ദേഹം മോശമായി പെരുമാറിയതെങ്കില്‍ അപ്പോള്‍ തന്നെ താന്‍ പ്രതികരിച്ചേനെ, ഒരു സംഘടനയെ മുഴുവന്‍ ബാധിക്കുന്ന കാര്യമായതിനാല്‍ മൗനം പാലിക്കുകയായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം
ഗണേഷ് കുമാര്‍ മോശമായി പെരുമാറിയതിനെക്കുറിച്ച് സജിത മഠത്തില്‍ പറയുന്നത്, വീഡിയോ കാണാം.


Click it and Unblock the Notifications











