അഡ്ജസ്റ്റമെന്റിന് തയ്യാറല്ലേ? സഹസംവിധായകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സജിത മഠത്തില്‍! കാണൂ

തിരശ്ശീലയില്‍ കാണുന്നത് പോലെ അത്ര എളുപ്പമല്ല സിനിമയ്ക്ക് പിന്നിലെ കാര്യങ്ങള്‍. മറ്റേതൊരു മേഖലയേയും പോലെ തന്നെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കുറവല്ല. സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകളും നടപടികളുമൊക്കെ നടന്നുവെങ്കിലും ഇപ്പോഴും പലരും നിലപാട് മാറ്റിയിട്ടില്ലെന്നാണ് ഓരോ സംഭവവും വ്യക്തമാക്കുന്നത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് സജിത മഠത്തില്‍ വിവരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിച്ച സഹസംവിധായകന്റെ ഫോണ്‍വിളിയെക്കുറിച്ചാണ് നടി കുറിച്ചിട്ടുള്ളത്. കാര്‍ത്തിക് എന്ന പേരുള്ള സഹസംവിധായകനായിരുന്നു കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായി തന്നെ വിളിച്ചതെന്നും അവര്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യത്തെക്കുറിച്ചായിരുന്നു അന്വേഷണം. സിനിമയുടെ വിവരങ്ങള്‍ മെയില്‍ ചെയ്യാനാണ് താന്‍ ആവശ്യപ്പെട്ടത്. ഫോണ്‍ വെക്കുന്നതിനിടയിലാണ് ഒരു കിടിലന്‍ ചോദ്യം ചോദിച്ചത്.

Sajitha Madathil

അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും കോംപ്രമൈസുകള്‍ക്കും തയ്യാറല്ലെയെന്നായിരുന്നു ചോദ്യം. തന്നെ വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയാണ് നടിയെത്തിയത്. അഡ്ജസ്റ്റ്‌മെന്‍രിനും കോംപ്രമൈസിനും തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കൂയെന്നും അവര്‍ കുറിച്ചിട്ടുണ്ട്. നിരവധി തവണ വിളിച്ച് നോക്കിയെന്നും മറ്റൊരു കോളിലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്നായിരുന്നു ഒരാളുടെ കമന്റ്. നടിയുടെ മറുപടി കലക്കിയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X