»   » നാടനിലൂടെ സജിത മഠത്തില്‍ വീണ്ടും

നാടനിലൂടെ സജിത മഠത്തില്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam

അടിസ്ഥാനപരമായി നാടകരംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തിലും താനൊട്ടും പിന്നിലല്ലെന്ന് ഷട്ടര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് സജിത മഠത്തില്‍ തെളിയിച്ചിട്ടുണ്ട്.

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഷട്ടറിലെ അഭിനയത്തിന് സജിതയ്ക്കു തന്നെ കിട്ടേണ്ടിയിരുന്നുവെന്ന് വിശ്വസിക്കുന്ന ഒട്ടേറെയാളുകള്‍ ഉണ്ട്. ഷട്ടറിലെ അഭിനയത്തിന് ശേഷം സജിത വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്.

Sajitha Madathil

കമല്‍ ഒരുക്കുന്ന നാടന്‍ എന്ന ചിത്രത്തിലാണ് സജിത അഭിനയിക്കുന്നത്. ജയറാം, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് സജിത അവതരിപ്പിക്കുന്നത്.

ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിലെ അംഗങ്ങളുമായി ബന്ധപ്പെട്ട കഥയാണ് നാടന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് പതിനേഴിന് കൊല്ലത്ത് തുടങ്ങും. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തിടെയാണ് നടന്നത്.

English summary
Actress Sajitha Madathil will once again play the lead role in the new movie 'Nadan' from director Kamal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam