പാഷാണം ഷാജിയും സംവിധാനത്തിലേക്ക്; എന്താണ് സിനിമ.. ആരാണ് നായകന്‍?
ഇപ്പോള്‍ എല്ലാവരും സംവിധാനത്തിലേക്ക് തിരിയുകയാണല്ലോ. കോമഡി രംഗത്ത് നിന്നുള്ളവരാണ് പ്രധാനമായും ഇപ്പോള്‍ സംവിധാനത്തില്‍ മികവ് തെളിയിച്ചുകൊണ്ടിരിയ്ക്കുന്നത്. സലിം കുമാര്‍, നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി അങ്ങനെ നീളുന്നു കോമഡിയിലൂടെ വന്ന് സംവിധായകരുടെ ലിസ്റ്റ്.
അതിലേക്ക് ഇതാ പുതിയ ഒരു പേര് കൂടെ. ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ പാഷാണം ഷാജി എന്ന സാജു നവോദയ സംവിധായകനാകുന്നു. പാണംവള്ളി പാണ്ഡവന്‍സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിയ്ക്കുന്നതും സാജു തന്നെയാണ്. ലെറ്റ്‌സ് സ്റ്റാര്‍ട് ദ ഗെയിം എന്ന ടൈറ്റില്‍ ടാഗോടെ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും വന്നു കഴിഞ്ഞു.

ഫുട്‌ബോള്‍ കളിയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിയ്ക്കുന്നുമുണ്ട്. 20-25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും 25 നും 30 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് ആവശ്യം. മുതിര്‍ന്ന അഭിനേതാക്കള്‍ക്കൊപ്പം നാടക വേദിയില്‍ നിന്നുള്ള പുതിയ നടീ - നടന്മാരും ചിത്രത്തിലുണ്ടാവും എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് 2020 ഏപ്രില്‍ മാസത്തോടെ ആരംഭിയ്ക്കും.


Click it and Unblock the Notifications











