പൃഥ്വിരാജിനും ഷാജോണിനും പിന്നാലെ സാജു നവോദയയും! സൈക്കോ ത്രില്ലര്‍ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക്!
വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് പല താരങ്ങളും സിനിമയില്‍ തുടരുന്നത്. മിമിക്രി വേദികളില്‍ നിന്നും യുവജനോത്സവ വേദിയില്‍ നിന്നുമൊക്കെ സിനിമയിലേക്കെത്തിയവരുമൊക്കെ ഇന്ന് മലയാള സിനിമയുടെ സ്വന്തമാണ്. അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് പലരും സ്വന്തം സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലെ മാത്രമല്ല പിന്നിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അടുത്തതായി ആരാണ് സ്വന്തം സിനിമയുമായി എത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൃഥ്വിരാജിന് പിന്നാലെയായാണ് കലാഭവന്‍ ഷാജോണും സംവിധായകനായി അരങ്ങേറുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യണമെന്ന ആവശ്യവുമായാണ് ഷാജോണെത്തിയതെങ്കിലും ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും താന്‍ അഭിനയിക്കാമെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ഷാജോണ്‍ സംവിധാനത്തിലേക്ക് തിരിഞ്ഞത്. ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.
പാഷാണം ഷാജി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സാജു നവോദയയും സംവിധായകനായി എത്തുകയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫിട്‌ബോള്‍ പശ്ചാത്തലത്തില്‍ പാണാവള്ളി പാണ്ഡവാസ് എന്ന ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. പാണാവള്ളി പാണ്‍വാസ്, കാക്കത്തുരുത്ത് സെവന്‍സ് ഈ രണ്ട് ഫുട്‌ബോള്‍ ടീമുകളുടെ ശക്തമായ മത്സരത്തിനൊപ്പം ഒരു സൈക്കോ ത്രില്ലറുടെ കഥയും പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അദ്ദേഹം തന്നെയാണ്. ഐഎം വിജയന്‍, നോബി, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കും.

സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് അഭിനയരംഗത്ത് നിന്നും താന്‍ വിട്ടുനിന്നതെന്നും സാജു നവോദയ പറയുന്നു. ഈ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം പുതിയ വിശേഷം പങ്കുവെച്ചത്. ചേര്‍ത്തല, പാണാവള്ളി, കമ്പം, തേനി തുടങ്ങിയവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടത്തുക. ആഗസ്റ്റ് ആദ്യവാരത്തില്‍ ചിത്രത്തിന് തുടക്കമാവുമെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











