16 വർഷം വിവിധ വാടക വീടുകളിൽ!! ഒരു വീട് വാങ്ങാൻ സ്ക്രിറ്റ് ജയിക്കേണ്ടി വന്നു, പാഷാണം ഷാജി പറയുന്നു..
ഒരിക്കൽ പോലും നായികനാകാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. മാക്സിമം മിനി സ്ക്രീൻ മാത്രമായിരുന്നു ലക്ഷ്യം
ചെയ്ത കഥാപാത്രങ്ങളിലൂടെ താരങ്ങൾ അറിയപ്പെടാറുണ്ട്. മിനിസ്ക്രീനിൽ ചെയ്ത ഒരു സ്കിറ്റിലെ പേര് കൊണ്ട് അറിയപ്പെടുന്ന നടനാണ് പാഷാണം ഷാജി എന്ന സാജു നവോദയ. ഒരു പക്ഷെ സാജു നവോദയ എന്ന പേര് പലർക്കും അത്ര പരിചയമില്ലായിരിക്കും. മിമിക്രി വേദികളിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ നിരവധി താരങ്ങളുണ്ട്. അതിൽ ഭൂരിഭാഗം പേരും നായകൻ എന്ന നിലയിൽ ഉയർന്നിട്ടുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ സ്വന്തം പാഷാണം ഷാജി നായകനായി എത്തുകയാണ്. ലീല സംവിധാനം ചെയ്യുന്ന കരിങ്കണ്ണൻ എന്ന ചിത്രത്തിലാണ് സാജു പ്രധാനകഥാപാത്രത്തിലെത്തുന്നത്.

സിനിമയിൽ നായികനായി എത്തുന്നതിന്റെ സന്തോഷം പങ്കിടുന്നതിനോടൊപ്പം തന്റെ ജീവിതം റിവേഴ്സിൽ ഒന്ന് ഓടിച്ച് നോക്കുകയാണ് താരം. ഒരിക്കൽ പോലും നായികനാകാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. മാക്സിമം മിനി സ്ക്രീൻ മാത്രമായിരുന്നു ലക്ഷ്യം. അതിനപ്പുറത്തോയ്കക് ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്. 16 വർഷമായിരുന്നു വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചത്.ടെലിവിഷനിലെ കോമഡി പരിപാടി ഹിറ്റായതിനു ശേഷമായിരുന്നു സ്വന്തമായി വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്തത്.
തന്റെ സ്കിറ്റുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സാജു നവോദയയ്ക്ക് പകരം പാഷാണ ഷാജി എന്ന പേര് ജനങ്ങളുടെ മനസിൽ ഉറച്ചത്. പേര് ഹിറ്റായതോടെ എസ്എസ്എൽസി ബുക്കിൽ വരെ പേര് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്നും സാജു പറഞ്ഞു. മമ്മൂക്ക പോലും തന്നെ ഇപ്പോൾ പാഷാണം എന്നാണ് വിളിയ്ക്കുന്നത്.വെളളി മൂങ്ങയിലെ കൊച്ചാപ്പിയാണ് തനിയ്ക്ക് കരിയറിൻ ബ്രേക്ക് നൽകിയ ചിത്രം. പുതിയ ചിത്രത്തിനെ കുറിച്ചും സാജു പറയുന്നുണ്ട്. ഒരു കുടുംബകഥയാണിത്. മുടി പറ്റെ വെട്ടി കണ്ണിൽ ഒരു നീല ലെൻസും വെച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപട് നർമ മൂഹൂർത്തങ്ങളുളള ഒരു ചിത്രമാണിതെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











