മക്കളില്ലാത്ത ആളാണ് ഞാന്‍, എനിക്കിനി മക്കള്‍ വേണ്ട! വികാരധീനനായി നടന്‍ സാജു നവോദയ
വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സിനിമാലോകത്ത് നിന്നും പ്രതിഷേധം അറിയിച്ച് കൊണ്ട് താരങ്ങളും രംഗത്ത് എത്തിയിരുന്നു. കൂട്ടത്തില്‍ നടന്‍ ഷാജു നവോദയുമുണ്ട്. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടമമെന്ന് തന്നെയാണ് സാജുവും പറയുന്നത്.

സിനിമാ പ്രവര്‍ത്തകരുടെ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കുടെത്ത ശേഷം താരം വികാരധീനനായിട്ടാണ് സാസംരിച്ചത്. കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാന്‍. അതില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടായിരുന്നു. എന്നാല്‍ തനിക്കിനി മക്കള്‍ വേണ്ടെന്നാണ് തീരുമാനിക്കുന്നതെന്നും താരം പറയുന്നു.
എനിക്കിന് മക്കള്‍ വേണ്ട. അത്രയ്ക്ക് വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയമുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്ക് നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിതെന്നും താരം പറയുന്നു.


Click it and Unblock the Notifications











