ഗായകനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും! ക്യാമ്പസ് ചിത്രം സകലകലാശാലയിലെ പുതിയ പാട്ട് പുറത്ത്!
നിരഞ്ജന്‍ മണിയന്‍പ്പിളള രാജുവിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ ഒരുക്കിയ ചിത്രമാണ് സകലകലാശാല. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്നറാണ്. ചിത്രത്തിലെ പുതിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
സിനിമയ്ക്ക് വേണ്ടി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പാടിയ ഒരു അടിപൊളി ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. 'പണ്ടാരകാലന്‍ മത്തായി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ടിനിടോം,ഹരീഷ് കണാരന്‍,ജേക്കബ് ഗ്രിഗറി,നിര്‍മ്മല്‍ പാലാഴി,ശ്രീകാന്ത് മുരളി, വുഹൈദ് കുക്കു,തമിഴ്താരം രമേഷ് തിലക് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേര്‍ന്നാണ്.
മനോജ് പിളളയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എബി ടോം സിറിയക്ക് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. മക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടിരുന്നത്. സകലകലാശാല ജനൂവരി 11നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











