നിരഞ്ജന്‍ നായകനാവുന്ന സകലകലാശാലയുടെ ട്രെയിലര്‍ പുറത്ത്! വീഡിയോ പങ്കുവെച്ച് മക്കള്‍സെല്‍വന്‍! കാണൂ
നിരഞ്ജന്‍ മണിയന്‍പ്പിളള രാജു നായകനാവുന്ന എറ്റവും പുതിയ ചിത്രം സകലകലാശാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടത്. സേതുപതി തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി ട്രെയിലര്‍ പങ്കുവെച്ചു.
ജനൂവരി 11നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിനോദ് ഗുരുവായൂരാണ് സകലകലാശാല സംവിധാനം ചെയ്തിരിക്കുന്നത്. മാനസ രാധാകൃഷ്ണന്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ചിത്രമാണെന്നാണ് അറിയുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ടിനിടോം,ഹരീഷ് കണാരന്‍,ജേക്കബ് ഗ്രിഗറി,നിര്‍മ്മല്‍ പാലാഴി,ശ്രീകാന്ത് മുരളി,വുഹൈദ് കുക്കു,തമിഴ്താരം രമേഷ് തിലക് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയരായ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേര്‍ന്നാണ്. മനോജ് പിളളയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എബി ടോം സിറിയക്ക് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications











