സഖാവിന്റെ മൂന്ന് ദിവസത്തെ തിയേറ്റര്‍ പ്രകടനം മോശമോ, മൂന്ന് ദിവസത്തെ കളക്ഷന്‍!!
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് സഖാവ്. ഏപ്രില്‍ 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നല്‍കുന്നത്.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ ചിത്രമാണ് സഖാവ്. ഏപ്രില്‍ 15ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നല്‍കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5.58 കോടി നേടി. കേരളത്തില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തതാണ് പുറത്തായിരിക്കുന്നത്.

മൂന്നാം ദിവസം-കളക്ഷന്‍
റിലീസ് ചെയ്ത് മൂന്നാം ദിവസം 68 ലക്ഷമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്.

ആദ്യ ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത ആദ്യ ദിവസം 2.75 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഈസ്റ്ററായതുകൊണ്ട് രണ്ടാം ദിവസം കാര്യമായി കളക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 2.15 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.

കളക്ഷന്‍ കുറഞ്ഞു
നിവിന്‍ പോളിയുടെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സഖാവിന്റെ കളക്ഷന്‍ തീരെ കുറവാണെന്നാണ് അറിയുന്നത്. ഐശ്വര്യ രാജേഷ് നായികയായി എത്തിയ ചിത്രം നിര്‍മ്മിച്ചത് യൂണിനവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ബിയാണ്.

മറ്റ് കഥാപാത്രങ്ങള്‍
അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍, ഗായത്രി സുരേഷ്, രഞ്ജി പണിക്കര്‍, മണിയന്‍പ്പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications