മമ്മൂട്ടിയോട് മത്സരിച്ച് നിവിന്‍ നേടിയത്, സഖാവ് ആദ്യ ദിവസത്തെ കലക്ഷന്‍ ?

By Rohini

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന യുവതാരം നിവിന്‍ പോളിയാണെന്നാണ് പറച്ചില്‍. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളെല്ലാം നിവിനെ അതിന് സഹായിച്ചു. പുതിയ ചിത്രമായ സഖാവിന്റെ അവസ്ഥ എങ്ങനെയാണ്?

വെറും നിവിനെ സൂപ്പര്‍താരം നിവിനാക്കിയ സംവിധായകന്‍ പറയുന്നു, അഭിമാനിക്കുന്നു.. ബഹുമാനിക്കുന്നു!!

നിവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സഖാവ് എന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തില്‍ കാഴ്ച വച്ചത് എന്നാണ് പ്രേക്ഷകാഭിപ്രായം. അഭിപ്രായത്തിനൊപ്പം നല്ല കലക്ഷനും ചിത്രം നേടുന്നു..

ആദ്യ ദിവസം

ആദ്യ ദിവസം

ഏപ്രില്‍ 15 നാണ് സഖാവ് തിയേറ്ററിലെത്തിയത്. ആദ്യ ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ ചിത്രം 2.75 കോടി രൂപ ഗ്രോസ് കലക്ഷന്‍ കേരളത്തില്‍ നിന്നുമാത്രം നേടി. ഇതിന് തൊട്ടു മുന്‍പ് റിലീസ് ചെയ്ത ഇടതുപക്ഷ ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരത എന്ന ടൊവിനോ തോമസ് ചിത്രം ആദ്യ ദിവസം മൂന്ന് കോടിയ്ക്ക് മേല്‍ കലക്ഷന്‍ നേടിയത് ശ്രദ്ധേയമാണ്.

മമ്മൂട്ടിയോട് മത്സരം

മമ്മൂട്ടിയോട് മത്സരം

എന്നാല്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം എന്നീ ചിത്രങ്ങളോട് മത്സരിച്ചാണ് ആദ്യ ദിവസം സഖാവ് രണ്ടരക്കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയത് എന്നതാണ് ഇവിടെ വിജയം. ടേക്ക് ഓഫ് എന്ന ചിത്രവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

വിഷു റിലീസില്‍ മുന്നില്‍

വിഷു റിലീസില്‍ മുന്നില്‍

ഈ വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇപ്പോള്‍ നിവിന്റെ സഖാവ് തന്നെയാണ്. മമ്മൂട്ടിയുടെ പുത്തന്‍ പണം ഒന്ന് മിന്നി നിന്നെങ്കിലും ഇപ്പോള്‍ പ്രഭ നഷ്ടപ്പെടുകയാണ്. മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിന് അമിത പ്രതീക്ഷ വിനയായി. ദിലീപിന്റെ ജോര്‍ജ്ജേട്ടന്‍സ് പൂരം വന്നത് പോലും അറിയാതെ പോയി. ഇപ്പോള്‍ ഗ്രേറ്റ് ഫാദറിനൊപ്പമാണ് സഖാവിന്റെ മത്സരം. കൂടെ ടേക്ക് ഓഫുമുണ്ട്.

മികച്ച പ്രകടനം

മികച്ച പ്രകടനം

ചിത്രത്തിലെ നിവിന്റെ അഭിനയത്തെ സിനിമാ പ്രവര്‍ത്തകര്‍ പോലും പ്രശംസിയ്ക്കുന്നു. ഇരട്ടവേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സഖാവിന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നതാണ് കഥയുടെ ചിത്രം. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X