»   » ഈ സഖാവ് വേറെ ലെവലാണ്, തിരക്കഥാകൃത്ത് പറഞ്ഞപ്പോള്‍ വിചാരിച്ചതല്ലെന്ന് നിവിന്‍ പോളി!

ഈ സഖാവ് വേറെ ലെവലാണ്, തിരക്കഥാകൃത്ത് പറഞ്ഞപ്പോള്‍ വിചാരിച്ചതല്ലെന്ന് നിവിന്‍ പോളി!

By: Sanviya
Subscribe to Filmibeat Malayalam

താര ഭേദമില്ലാതെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സഖാവ്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി ചിത്രത്തെ കുറിച്ച് പറയുകയുണ്ടായി.

സഖാവ് ഒരു ഗംഭീര പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് നിവിന്‍ പോളി പറഞ്ഞു. തിരക്കഥയുമായി സിദ്ധാര്‍ത്ഥ് ശിവ എന്നെ സമീപിക്കുമ്പോള്‍ സാധരണ പൊളിറ്റിക്കല്‍ ചിത്രമാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അതായിരുന്നില്ല.


റിലീസ് നീട്ടി

ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം നീട്ടി വച്ചതുക്കൊണ്ടും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്. കേന്ദ്ര സര്‍ക്കരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണവും ബാധിച്ചുവെന്ന് നിവിന്‍ പോളി പറയുന്നത്.


ചിത്രീകരണം പുരോഗമിക്കുന്നു

പീരുമേടാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മൂന്ന് നാല് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


റിലീസ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


നായിക

തമിഴ് നടി ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. ഗായത്രി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


നിര്‍മാണം

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


English summary
Sakhavu Is An Intense Movie: Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam