»   » കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി നിവിന്‍ പോളി, സഖാവിന് അഭിനന്ദനവുമായി സിനിമാക്കാരും !!

കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി നിവിന്‍ പോളി, സഖാവിന് അഭിനന്ദനവുമായി സിനിമാക്കാരും !!

Posted By: Nihara
Subscribe to Filmibeat Malayalam

കരിയറിലെ തന്നെ മികച്ച പെര്‍ഫോമന്‍സുമായി നിവിന്‍ പോളി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തിനെ തേടി സിനിമാ പ്രവര്‍ത്തകരുടേതടക്കമുള്ള അഭിനന്ദനമെത്തി. ദേശീയ അവാര്‍ഡ് ജേതാവായ സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.

യുവതലമുറയില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളി ഓടി നടന്ന് സിനിമയില്‍ അഭിനയിക്കുന്ന താരമല്ല. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം നിവിന്‍ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് സഖാവ്. ഇതിനിടയില്‍ ആനന്ദത്തില്‍ ഒരു അതിഥിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.

വിമര്‍ശകരില്‍ നിന്നു പോലും അഭിനന്ദനം

വിമര്‍ശകര്‍ പോലും സഖാവിനെ അഭിനന്ദിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കരിയറിലെ തന്നെ മികച്ച കഥാപാത്രത്തിലൊന്നാണ് കൃഷ്ണനെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്ന കാഴ്ച. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നിവിനെ അഭിനന്ദിച്ച് സഹതാരങ്ങള്‍

വിനീത് ശ്രീനിവാസന്‍, രൂപേഷ് പീതാംബരന്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി നിരവധി പേരാണ് നിവിന്‍ സഖാവിന് അഭിനന്ദനവുമായി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്.

കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ കാണുന്നത് അവനെത്തന്നെ

നിവിന്‍ പോളിയുടെ സിനിമാ കരിയര്‍ ആരംഭിക്കുന്നത് വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് നില്‍ക്കുന്ന നിവിനെ ഒാഡിഷനിലൂടെ തിരഞ്ഞെടുത്തത് വിനീതാണ്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ക്യാമറയ്ക്ക് പുറകില്‍ നിന്നു കൊണ്ട് താന്‍ ഏറ്റവും കൂടുതല്‍ കണ്ടത് നിവിന്‍ പോളിയുടെ മുഖമാണെന്നാണ് വിനീത് കുറിച്ചിട്ടുള്ളത്.

നാലില്‍ മൂന്നിലും നായകന്‍ നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നാലു ചിത്രങ്ങളില്‍ മൂന്നിലും നായക വേഷത്തിലെത്തിയത് നിവിന്‍ പോളിയാണ്. അതു കൊണ്ടു തന്നെ കഥാപാത്രത്തെ കാണുന്നതിനേക്കാള്‍ കൂടുതല്‍ അവനെത്തന്നെയാണ് അവന്‍റെ സിനിമകളില്‍ താന്‍ കണ്ടതെന്ന് വിനീത് പറയുന്നു.

സഖാവില്‍ കണ്ടത് നിവിനെയല്ല, കൃഷ്ണകുമാറിനെ

എന്നാൽ സഖാവ് എന്ന സിനിമയുടെ രണ്ടാം പകുതിയിൽ ഞാൻ സഖാവ് കൃഷ്ണനെ മാത്രമാണ് കണ്ടത്. സിദ്ധാർഥ് ശിവ എന്ന സംവിധായകൻ ആ കഥാപാത്രത്തിൻറെ സൃഷ്ടിയിൽ പാലിച്ച കൃത്യത അങ്ങേയറ്റം അഭിനന്ദനീയമാണ്.

പലരെയും ഒാര്‍മ്മപ്പെടുത്തി

സഖാവ് കൃഷ്ണൻ പലരേയും ഓർമിപ്പിച്ചു. എന്നെ മാപ്പിളപ്പാട്ടു പഠിപ്പിച്ച ചാന്ദ് പാഷാ ഭായിയെയും; പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാനറിഞ്ഞ പി കൃഷ്ണ പിള്ള സഖാവിനെയും; ഞങ്ങളുടെ നാടിന്റെ ഹൃദയത്തുടിപ്പായിരുന്ന പാട്ട്യം ഗോപാലേട്ടനെയും; എന്റെ കൗമാരം വരെ എനിക്കു ചുറ്റുമുണ്ടായിരുന്ന പല കറ തീർന്ന കമ്മ്യൂണിസ്റ്റുകാരെയും ഓർത്തു.

നിവിന്‍ പോളിക്ക് അഭിനന്ദനവുമായി വിനീത് ശ്രീനിവാസന്‍, എഫ് ബി പോസ്റ്റ് വായിക്കാം..

English summary
The man with the midas touch, Nivin Pauly has had his first release of the year. His much awaited political drama Sakhavu hit screens yesterday (April 15). The movie, directed by National award winner Sidhartha Siva features Nivin in a dual role as Krishna Kumar and Sakhavu Krishnan. Despite being the most successful among the new generation of actors, Nivin has often been criticised for playing roles within his safe zone. Through Sakhavu, he has given a befitting reply to all his critics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam