പുതുമുഖങ്ങള്‍ അണിനിരക്കുന്ന ശക്തന്‍ മാര്‍ക്കറ്റിന്റെ ഓഡിയോ പ്രകാശനം ചെയ്തു
പൂര്‍ണ്ണമായും തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പുതുമുഖങ്ങളുമായി ഒരുങ്ങുന്ന പുതിയ സിനിമയായ 'ശക്തന്‍ മാര്‍ക്കറ്റി'ന്റെ ഓഡിയോ പ്രകാശനം ചെയ്തു. കൊച്ചി പാടിവട്ടത്തുള്ള അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സംവിധായകന്‍ വിനയനാണ് ഓഡിയോ പ്രകാശനം ചെയ്തത്.
നാവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു അയ്യന്തോള്‍ നിര്‍മ്മിച്ച് നവാഗതനായ ജീവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് ശക്തന്‍ മാര്‍ക്കറ്റ്. വിനുലാല്‍ ആണ് സംഗീതസംവിധായകന്‍.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാന്‍, ഹരിശ്രീ ബാബു, ഹലോ ദുബായ്ക്കാരന്‍ സിനിമയുടെ സംവിധായകന്‍ ഹരിശ്രീ യൂസുഫ്, ക്യാമറാമാന്‍ ചന്ദ്രബോസ്, ഗായകന്‍ അഭിജിത് കൊല്ലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാബു അത്താണി, കോ പ്രൊഡ്യൂസര്‍ ശരവണന്‍ ഹരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കൂടാതെ നൂറോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയിലെ അഭിനേതാക്കളായ അഖില്‍ പ്രഭാകര്‍, നയന, ഋഷി കുമാര്‍, അമല്‍ദേവ്, രെഞ്ജു ചാലക്കുടി എന്നിവരും സംബന്ധിച്ചു.
ഫഹദിന്‍റെ നായികയാവാനുള്ള അവസരം വേണ്ടെന്ന് വെച്ചതില്‍ നിരാശയില്ലെന്ന് അഹാന! ഏതായിരുന്നു ആ സിനിമ?
സുധീര്‍ കരമന, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. മാഗസിന്‍ മ്യൂസിക് ആണ് ശക്തന്‍ മാര്‍ക്കറ്റിന്റെ പാട്ടുകള്‍ വിപണിയിലെത്തിക്കുന്നത്.


Click it and Unblock the Notifications











