»   » സലാല മൊബൈല്‍സ് ഒരുങ്ങുന്നു

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് സലാല മൊബൈല്‍സ്. നവാഗതനായ ശരത് എസ് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഫ്‌സല്‍ എന്ന ചെറുപ്പക്കാരനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

സാലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുത്ത പണം കൊണ്ട് തുടങ്ങിയ സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ് കട നടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഷഹാനയെന്ന പെണ്‍കുട്ടിയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മന്റെ സുഹൃത്തായ ബിനോയ് ആയി എത്തുന്നത് ജേക്കബ് ഗ്രിഗറിയാണ്. എബിസിഡിയെന്ന ചിത്രത്തില്‍ ഇവരുടെ കൂട്ടുകെട്ട് മികച്ച കെമിസ്ട്രി പങ്കുവെയ്ക്കുകയും പ്രേക്ഷകപ്രശംസ നേടുകയും ചെയ്തിരുന്നു.

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

ദുല്‍ഖറിന്റെ കഥാപാത്രം പ്രണയിക്കുന്ന സമ്പന്നയുവതിയായ ഷഹാനയായി എത്തുന്നത് നസ്രിയയാണ്. ആദ്യമായിട്ടാണ് ദുല്‍ഖറിനൊപ്പം നസ്രിയ അഭിനയിക്കുന്നത്.

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന വളരെ ലളിതമായ ഒരു പ്രണയകഥ പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. കോഴിക്കോട്ട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന വേങ്ങേരിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ പലതും ചിത്രീകരിക്കുന്നത്.

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരത് എസ് ഹരിദാസ് പൂര്‍ണമായ ആത്മവിശ്വാസത്തോടെയാണ് സലാല മൊബൈല്‍സ് ഒരുക്കുന്നത്. സംവിധാന കലയില്‍ പരിചയമുള്ളതുകൊണ്ടുതന്നെ ശരത്തിന് ആദ്യ ചിത്രത്തില്‍ തുടക്കക്കാരന്റെ കുറവുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

സലാല മൊബൈല്‍സ് ഒരുങ്ങുന്നു

സംവിധായകന്‍ ശരത്തിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ.

English summary
A new movie which is starring Dulquar Salman, Nazriya Nazim is starts rolling in Kozhikode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam