സലാല മൊബൈല്‍സിലെ വിവാഹഗാനം ഹിറ്റാകുന്നു
ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാനവേഷത്തിലെത്തുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ഹിറ്റാകുന്നു. ഗാനം യുട്യൂബില്‍ വന്ന് മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.
വിവാഹാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഖവ്വാലി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം നസ്രിയ-ഫഹദ് വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിലീസ് ചെയ്യപ്പെട്ടത്. സലാല മൊബൈല്‍സിന്റെ ഔദ്യോഗിക യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്ന ഗാനം ഇതിനം തന്നെ 93,142 പേര്‍ കണ്ടുകഴിഞ്ഞു. ജനുവരി 21നാണ് ഗാനം റിലീസ് ചെയ്തത്.
ഗോപിസുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച മൊഹമ്മത്തിലുണര്‍ന്നു മലര്‍വനീ...എന്നു തുടങ്ങുന്ന ഗാനം ആലങ്കോട് ലീല രാധാകൃഷ്ണനാണ് രചിച്ചിരിക്കുന്നത്. ഗോപി സുന്ദരും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകരും ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട് എന്നത് ഗാനത്തിന്റെ പ്രത്യേകതയാണ്. ഗാനരംഗത്തില്‍ സൂഫി നൃത്തവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം ഫേസ്ബുക്കിലും മറ്റും വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.
സലാല മൊബൈല്‍സിനായി നസ്രിയ ആലപിച്ച മറ്റൊരുഗാനവും ഇതേപോലെ ശ്രദ്ധനേടിയിരുന്നു. ഉമ്മച്ചി റാപ് എന്ന പേരില്‍ പുറത്തിറങ്ങിയ ആ ഗാനവും ഒട്ടേറെ പേര്‍ യുട്യൂബിലൂടെ കണ്ടിട്ടുണ്ട്.
ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോടിന്റെ മുസ്ലീം പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം എന്നിവര്‍ക്കൊപ്പം ജേക്കബ് ഗ്രിഗറി, ഗീത, സിദ്ദിഖ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/UsnYe_cseNA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications












