ഒടുവില്‍ സലാം കാശ്മീര്‍ റിലീസ് ചെയ്യുന്നു
ഒടുവില്‍ ലണ്ടന്‍ ബ്രിഡ്ജിന് പിന്നാലെ സലാം കാശ്മീരിനും ശാപമോക്ഷം. 2013ലെ ഓണത്തിനെത്തുമെന്ന് പറഞ്ഞ ലണ്ടന്‍ ബ്രിഡ്ജ് ജനുവരി ആദ്യവാരം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ജോഷിയുടെ സലാം കാശ്മീരും. പട്ടാള മേധാവിയുടെ ഉറപ്പുകിട്ടാത്തതുകൊണ്ട് റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു.
ഒടുക്കം തീരുമാനിച്ചു. ജനുവരി മൂന്നിന് ചിത്രം തിയേറ്ററിലെത്തും. സമ്മര്‍ ഇന്‍ ബത്‌ല്‌ഹേമിന് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. സൈന്യത്തിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണ് ഓണത്തിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം തിയേറ്ററിലെത്താന്‍ താമസിച്ചത്. കാശ്മീരിലെ സൈന്യത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമായതിനാല്‍ റിലീസ് ചെയ്യാന്‍ പട്ടാള മേധാവിയുടെ എന്‍ഒസി ലഭിക്കണമായിരുന്നു.

വര്‍ണ ചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിച്ച ചിത്രം ഒരു സസ്‌പെന്റ് ഫാമിലി ത്രില്ലറാണ്. കാശ്മീരിലും ഇടുക്കിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജയറാമിനെയും സുരേഷ് ഗോപിയെയും കൂടാതെ മിയ ജോര്‍ജ്, ലാലു അലക്‌സ്, വിജയരാഘവന്‍, കൃഷ്ണ കുമാര്‍, അര്‍ച്ചന, സോന, പൊന്നമ്മ ബാബു, അനൂപ് ചന്ദ്രന്‍, ബൈജു ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സൈജു അന്തിക്കാടിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് സേതുവാണ്. അടുത്തകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച റഫീക്ക് അഹമ്മദാണ് പാട്ടെഴുതിയിരിക്കുന്നത്. എം ജയചന്ദ്രന്‍ വരികള്‍ക്ക് ഈണം നല്‍കി.


Click it and Unblock the Notifications











