കാവ്യയുടെ ഹീറോ മുന്‍ ക്രിക്കറ്റ് താരം
കൊച്ചി: ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന പ്രേക്ഷകരുടെ ഇഷ്ടനടി കാവ്യാ മാധവന് നായകനാകുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന് റിപ്പോര്‍ട്ട്. പുതുമുഖം സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സലീല്‍ അങ്കോളയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി 20 ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട് സലീല്‍ അങ്കോള.
ലാസ്റ്റ് ബെല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികള്‍ കുറവുള്ളതിനാല്‍ അടച്ചു പൂട്ടുന്ന സര്‍ക്കാര്‍ സ്‌കൂളിന്റെ കഥ പറയുന്ന ചിത്രത്തില്‍ അദ്ധ്യാപികയുടെ വേഷമാണ് കാവ്യ മാധവന്. കുട്ടികള്‍ ഇല്ലാതാകുമ്പോഴും സ്‌കൂളിനോട് അദ്ധ്യാപിക പുലര്‍ത്തുന്ന സത്യസന്ധതയും അവരുടെ മാനസിക സംഘര്‍ഷങ്ങളുമെല്ലാം സാമൂഹ്യ പ്രസക്തിയുള്ള ചിത്രം വരച്ചുകാട്ടും.

കാവ്യയുടെ നായകനായുന്ന സലീല്‍ അങ്കോള ഇതാദ്യമായല്ല സിനിമയില്‍ മുഖം കാണിക്കുന്നത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ഹിന്ദി സീരിയലുകളിലും ഒരു പിടി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് അങ്കോള. അഭിനയ രംഗത്തുമാത്രമല്ല, നിര്‍മാണ രംഗത്തും സലീല്‍ അങ്കോള സജീവമാണ്.
ഒരു വര്‍ഷം മുന്‍പ് അമല്‍ നീരദ് ചെയ്ത അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. തുടര്‍ന്ന് സിനിമയില്‍ നിന്നും കാവ്യ താത്കാലിക അവധിയെടുക്കുകയായിരുന്നു. അതിനിടെ വിവാഹ വാര്‍ത്തയുമായി കാവ്യ വിവാദത്തിലാവുകയും ചെയ്തു. കാവ്യയുടെ വ്യാജ വിവാഹവാര്‍ത്ത പ്രസിദ്ധീകരിച്ചയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.


Click it and Unblock the Notifications