പത്തേമാരി എന്ന ചിത്രത്തില്‍ ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തിന് മാനസിക വിഭ്രാന്തി ഉള്ളതായി ചിത്രീകരിച്ചതിന് സംവിധായകന്‍ സലിം അഹമ്മദ് മാപ്പ് പറഞ്ഞു. സിനിമയില്‍ സിദ്ദിഖ് അവതരിപ്പിച്ച ഈ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഉള്ളതാണ്. ജീവിതത്തെ സധൈര്യം നേരിട്ടിട്ടാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അന്തരിച്ചത്.
മമ്മൂട്ടിയുടെ പത്തേമാരിക്കെതിരെ ലാഞ്ചി വേലായുധന്റെ കുടുംബം
കേരളത്തിലെ ജനങ്ങളെ ആദ്യകാലങ്ങളില്‍ ഗള്‍ഫ് നാടുകളിലെത്തിച്ച വേലായുധനെ ഭ്രാന്തനായി ചിത്രീകരിച്ചതിനെതിരെ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ സംവിധായകനെതിരെ കേസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ മാപ്പ് പറഞ്ഞത്. സിനിമ ആയതുകൊണ്ടാണ് അത്തരത്തില്‍ ചിത്രീകരിക്കേണ്ടി വന്നതെന്ന് സലിം അഹമ്മദ് പറഞ്ഞു.
നാട്ടുകാര്‍ക്ക് അദ്ദേഹം സിനിമയിലെ വെറും കഥാപാത്രമാണെങ്കിലും വീട്ടുകാര്‍ക്ക് അങ്ങനെ അല്ലല്ലോ. വേലായുധന് മാനസിക വിഭ്രാന്തി ഇല്ല എന്ന് ജനങ്ങളോട് പറയണം എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എന്നോട് പറഞ്ഞിരുന്നു. അവര്‍ പണം ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. സിനിമയില്‍ വേലായുധനെ ചിത്രീകരിച്ച രീതി ഇഷ്ടപ്പെട്ടില്ല എന്നാണ് പറഞ്ഞത്. അവരുടെ മാനസികാവസ്ഥ പരിഗണിച്ച് പത്രസമ്മേളനം വിളിച്ച് ഞാന്‍ മാപ്പ് പറയുകയായിരുന്നു.
കേസ് അവര്‍ പിന്‍വലിച്ചു. ചാവക്കാട്, ഗുരുവായൂര്‍ ഭാഗങ്ങളില്‍ പ്രവാസികള്‍ അധികം ഉണ്ടാകാന്‍ കാരണം വേലായുധനാണ്. സിനിമയ്ക്ക് വേണ്ടിയുള്ള എന്റെ ഗവേഷണത്തിലാണ് ഞാന്‍ വേലായുധനെ കുറിച്ചറിഞ്ഞത്. തീര്‍ച്ചയായും നമ്മുടെ ചരിത്രത്തില്‍ ഇടം നേടേണ്ട ആള് തന്നെയാണ് വേലായുധന്‍- സലിം അഹമ്മദ് പറഞ്ഞു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.