»   » ഇവര്‍ക്ക് മണല്‍ തരികള്‍ പോലെ കുട്ടികളുണ്ടാവട്ടെ

ഇവര്‍ക്ക് മണല്‍ തരികള്‍ പോലെ കുട്ടികളുണ്ടാവട്ടെ

Posted By: Sanviya
Subscribe to Filmibeat Malayalam

കാത്തിരിപ്പിന് ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരായി. സിനിമയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തെ കുറിച്ച് തീരുമാനിച്ച് പെട്ടന്ന് തീരുമാനിച്ചതാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. തലേദിവസം വിളിച്ചാണ് ദിലീപ് വിവാഹത്തിന് ക്ഷണിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ ചിലരോട് സിനിമയോട് പൂജ നടക്കുന്നുണ്ടെന്നാണ് ദിലീപ് പറഞ്ഞത്.

സിനിമാ ലോകത്തും താരങ്ങള്‍ ദിലീപിനും കാവ്യയ്ക്കും വിവാഹ ആശംസകള്‍ അറിയിച്ചു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സലിം കുമാറും ദിലീപിനും കാവ്യയ്ക്കും വിവാഹാശംസകള്‍ അറിയിച്ചു. നല്ലൊരു ജീവിതം നയിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെ. ഇരുവര്‍ക്കും കടല്‍പുറത്തെ മണല്‍ തരികള്‍ പോലെ കുട്ടികളുണ്ടാകട്ടെ എന്ന് സലിം കുമാര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഗോസിപ്പുകള്‍ക്ക് വിരാമം

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ചടങ്ങുകള്‍ നടന്നു.

സിനിമാ ലോകം പ്രതികരിച്ചു

സിനിമാ ലോകത്ത് നിന്ന് താരങ്ങള്‍ ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ അറിയിച്ചു. രാവിലെ കൊച്ചിയില്‍ എത്തുമ്പോഴാണ് പലരും വിവാഹത്തിനാണെന്ന കാര്യം മനസിലാക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നത്.

വിവാഹത്തിന് ശേഷം

ഇരുവരും അടുത്ത ദിവസം തന്നെ ദുബായിക്ക് പോകുമെന്നാണ് വിവരം.

സിനിമയില്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് 21 ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ അഭിനയിച്ചത്.

English summary
Salim Kumar about Dileep Kavya marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam