twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെറുതേ നിന്നൊരു പശു, സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത ആ ഭാഗത്തെ കുറിച്ച് സലിം കുമാര്‍

    By Aswini
    |

    സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്ക്ക് ഇപ്പോഴൊരു ലൈസന്‍സുമില്ല. അമിതമായി കത്രിക വയ്ക്കുന്ന സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ പല വിവാദങ്ങളും ഇതിനോടകം സംഭവിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ചിത്രത്തിന് നേരെയുണ്ടായ വിചിത്രമായ സംഭവത്തെ കുറിച്ച് സലിം കുമാര്‍.

    ജയറാം അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സലിം കുമാര്‍ ആദ്യമായി ഒരുക്കിയ വാണിജ്യ ചിത്രമാണ് ദൈവമേ കൈ തോഴാം. ചിത്രത്തില്‍ വെറുതേ നിന്നൊരു പശുവിനെ സെന്‍സര്‍ ബോര്‍ഡ് നീക്കിച്ചു എന്ന് സലിം കുമാര്‍ പറയുന്നു.

    താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!

    പശുവിനെ നീക്കം ചെയ്തു

    പശുവിനെ നീക്കം ചെയ്തു

    ചിത്രത്തില്‍ വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലിം കുമാര്‍ പറഞ്ഞു.

    വര്‍ഗ്ഗീയത വരും

    വര്‍ഗ്ഗീയത വരും

    പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായം. അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല എന്ന് സംവിധായകന്‍ പറയുന്നു

    കട്ട് ചെയ്തു

    കട്ട് ചെയ്തു

    സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് റിലീസിങിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.

    ഒന്നും പറയാന്‍ വയ്യ

    ഒന്നും പറയാന്‍ വയ്യ

    ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇങ്ങനെ പോയാല്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരും.

    വിചിത്രം ഈ ആചാരം

    വിചിത്രം ഈ ആചാരം

    ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്, ഇപ്പോഴുമുണ്ട് അഞ്ച് പശുക്കള്‍. ആ തനിക്കാണ് ഇപ്പോള്‍ പശുക്കളെ ഒഴിവാക്കേണ്ടി വന്നിരിക്കുന്നതെന്ന് സലിംകുമാര്‍ പറഞ്ഞു.

    മികച്ച അഭിപ്രായം

    മികച്ച അഭിപ്രായം

    ഇന്ന് (ജനുവരി 12) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൈവമേ കൈ തോഴാം കെ കുമാറാകണം.

    English summary
    Salim Kumar against censor board action on his film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X