സലിം കുമാര്‍ അഭിനയം നിര്‍ത്തുന്നു
ദേശീയ പുരസ്‌കാര ജേതാവായ നടന്‍ സലിം കുമാര്‍ അഭിനയം നിര്‍ത്തുന്നു. സലിം കുമാര്‍ തന്നെയാണ് സിനിമയില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ പൂര്‍ണമായും അഭിനയം നിര്‍ത്തുമെന്നാണ് സലിം കുമാര്‍ പറഞ്ഞിരിക്കുന്നത്.
ഇപ്പോള്‍ പ്രായം 43ആയെന്നും നാല്‍പ്പത്തിയാറാം വയസില്‍ സിനിമയില്‍ നിന്നും വിരമിയ്ക്കുമെന്നും താരം പറഞ്ഞു. മടുപ്പുകൊണ്ടല്ല അഭിനയം നിര്‍ത്തുന്നതെന്നും നടന്‍ എന്ന നിലയിലേയ്ക്ക് മാത്രം ജീവിതം ചുരുക്കാനാഗ്രഹമില്ലാത്തതുകൊണ്ടാണെന്നും സലിം വ്യക്തമാക്കി.

രണ്ട് ദശാബ്ദക്കാലം സിനിമയില്‍ നിറഞ്ഞുനിന്നു. അതെന്നും നല്ലൊരു ഓര്‍മ്മയായിരിക്കും. ഒരു നടന്‍മാത്രമായി ചുരുങ്ങിപ്പോകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാനൊരു മകനാണ്, ഭര്‍ത്താവാണ്, പിതാവാണ്, അതിനാല്‍ത്തന്നെ അമ്മ, ഭാര്യ, മക്കള്‍ എന്നിവരുടെയെല്ലാം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം എനിയ്ക്കുണ്ട്- സലിം പറയുന്നു.
അഭിനയത്തില്‍ വിരമിക്കല്‍ ഘട്ടമുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷേ സിനിമയില്‍ നിന്നും വിരമിയ്ക്കാന്‍ ഒരാളും ആഗ്രഹിക്കില്ലെന്നതാണ് സത്യം.


Click it and Unblock the Notifications











