സലിംകുമാര്‍ മരണവാര്‍ത്ത ആഘോഷിക്കുന്നു
തന്റെ മരണവാര്‍ത്ത സൂപ്പര്‍ഹിറ്റായതിന്റെ ആഘോഷത്തിലാണു സലിംകുമാര്‍. ഇതു പത്താംതവണയാണ് സലിംകുമാര്‍ മരിച്ച വാര്‍ത്ത അദ്ദേഹം തന്നെ അറിയുന്നത്. ഇതിനു പിന്നില്‍ താലിബാന്‍ തീവ്രവാദികളല്ല, മലയാളികള്‍ തന്നെയാണെന്നാണു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുന്നത്. തനിക്കു കാന്‍സര്‍ ആണെന്നു പറഞ്ഞവനോട് സലിംകുമാര്‍ എങ്ങനെയാണു പ്രതികാരം ചെയ്തതെന്ന് അറിയണ്ടേ
ആലുവയില്‍ ദിലീപ് നായകനായ ക്രേസി ഗോപാലന്റെ ചിത്രീകരണം നടക്കുന്നു. ഒരുത്തന്‍ അവിടെ വന്ന് സലിംകുമാറിനോടു ചോദിച്ചു- അസുഖമാണല്ലേ. എന്ത് അസുഖമാണെന്നാണു കേട്ടതെന്ന് സലിംകുമാര്‍ ചോദിച്ചപ്പോള്‍ കാന്‍സറാണെന്ന് അവന്‍ പച്ചയ്ക്കങ്ങു പറഞ്ഞു. അതുപറഞ്ഞ് അവനെന്തോ ആനന്ദം കിട്ടിയതുപോലെ. സലിംകുമാര്‍ അവനെ അടുത്തേക്കു വിളിച്ചു-അവന്റെ മുഖത്തെ മറുക് ചൂണ്ടി ചോദിച്ചു- അതിന്റെ നിറം മാറുന്നുണ്ടല്ലോ, ചുവപ്പായല്ലോ, കാന്‍സര്‍ തന്നെയായിരിക്കും. താന്‍ ചെക്ക് ചെയ്‌തോ, ഇതു കാന്‍സര്‍ തന്നെയാണ്. ഇതിനൊക്കെ മരുന്നുണ്ട്, ഞാന്‍ ആശുപത്രിയില്‍ വിളിച്ചുപറയാമെന്ന് സലിംകുമാര്‍ പറഞ്ഞു.

അയാള്‍ സലിമിന്റെ മുന്നില്‍ നിന്നുകരയാന്‍ത ുടങ്ങി. എനിക്കു ഭാര്യയും മക്കളുമുണ്ട്. അവനോടു സലിംകുമാര്‍ പറഞ്ഞു- എനിക്കും ഭാര്യയും മക്കളുമുണ്ട്. കുറച്ചു നേരം മുന്‍പ് താനത് ഓര്‍ത്തില്ലല്ലോ. ഇനിയൊരിക്കലും അങ്ങനെ പറയില്ലെന്ന് പറഞ്ഞാണ് അയാള്‍ മടങ്ങിയത്.
ഫേസ്ബുക്കില്‍ തന്റെ മരണവാര്‍ത്തയിട്ടപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് ലൈക്ക് ചെയ്തതെന്നും ഈ വ്യാജ വാര്‍ത്ത ആണെന്ന് പോസ്റ്റ് ചെയ്ത നാദിര്‍ഷായ്ക്ക് കിട്ടിയത് 10 ലക്ഷം ലൈക്ക് ആണെന്നും സലിംകുമാര്‍ ചിരിയോടെ പറയുന്നു.


Click it and Unblock the Notifications











