സലിം കുമാര്‍ ചോദിക്കുന്നു, ഈശ്വരാ വഴക്കില്ലല്ലോ
കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിലൂടെ സലിം കുമാറും സംവിധാന നിരയിലേക്ക് കടന്നു. കഴിഞ്ഞ ഫെബ്രുവരി 27 ന് ചിത്രം തിയേറ്ററുകളിലെത്തുകയും ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഥപറഞ്ഞ ചിത്രത്തില്‍ അവര്‍ തന്നെയായിരുന്നു നായകനും നായികയുമെല്ലാം. ഒരു അതിഥി താരമായി സുരേഷ് ഗോപിയും എത്തി.
ഇനി സലിം കുമാറിന് സംവിധാന മേഖലയില്‍ തന്നെ പിടിച്ചു നില്‍ക്കാനാണ് പരിപാടിയെന്ന് തോന്നുന്നു. ആദ്യ ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ നടന്‍ തന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു.

ക്ലബ് എഫ്എമ്മിലെ ബാല്‍ക്കണി എന്ന പരിപാടിയില്‍ ആര്‍ജെ രാഹുലിനോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍. ഈശ്വര വഴക്കില്ലല്ലോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രമെന്നും സലിം കുമാര്‍ അറിയിച്ചു.
മുന്‍ ചിത്രത്തെ എന്നപോലെ, പുതിയ ചിത്രത്തിലെ അഭിനേതാക്കളും സിനിമാ ലോകത്തെ പിന്‍നിരയില്‍ നിന്നായിരിക്കും. മുന്‍നിര താരങ്ങളെ വച്ച് സിനിമ ചെയ്യുന്നതിനെക്കാള്‍ തനിക്ക് കംഫര്‍ട്ടബ്ള്‍ പിന്‍നിര താരങ്ങളാണെന്നാണ് സലിം കുമാര്‍ പറയുന്നത്.


Click it and Unblock the Notifications











