ദിലീപ് തെറ്റ് ചെയ്തോ? ഞാൻ ചോദിച്ചപ്പോൾ ലഭിച്ച മറുപടി; മക്കളെപ്പിടിച്ച് സത്യം ചെയ്തു; സലിം കുമാർ

മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ സലിം കുമാറിനെ പോലെ തിളങ്ങിയ നടൻമാർ വിരളമാണ്. കോമഡി സീനുകളിൽ നടനെ കണ്ടിട്ട് വർഷങ്ങളായി. എങ്കിലും സലിം കുമാറിന്റെ പഴയ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിലനിൽക്കുന്നു. ട്രോളുകളിലും മീമുകളിലും ഏറ്റവും കൂടുതൽ കാണുന്നത് സലിം കുമാറിന്റെ മുഖ ഭാവങ്ങളും ഡയലോ​ഗുകളുമാണ്. നാല് വർഷത്തോളമായി സിനിമാ രം​ഗത്ത് നിന്നും മാറിനിൽക്കുകയാണ് സലിം കുമാർ. ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടനെ അലട്ടുന്നുണ്ട്.

കരിയറിലെ മികച്ച സമയത്ത് നിൽക്കവെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം നടൻ സിനിമാ രം​ഗത്ത് നിന്നും മാറുന്നത്. കോമഡി നടനെന്ന ലേബലിൽ നിന്നും മാറിയ സലിം കുമാറിന് പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ ലഭിച്ചു. നടനെന്ന നിലയിൽ സലിം കുമാറിന് അം​ഗീകാരങ്ങൾ ലഭിച്ച് തുടങ്ങിയത് സീരിയസായ വേഷങ്ങൾ ചെയ്തതോടെയാണ്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനം സലിം കുമാർ കാഴ്ച വെച്ചു.

Salim Kumar

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വർഷങ്ങളായി സിനിമാ രം​ഗത്ത് പ്രവർക്കുന്നെങ്കിലും തനിക്ക് സുഹൃത്തുക്കൾ കുറവാണെന്ന് നടൻ വ്യക്തമാക്കി.
സിനിമാ രം​ഗത്ത് അധികം സുഹൃത്തുക്കളില്ല. സിനിമയിൽ കുറേ ആവശ്യക്കാർ വരുന്നു. അവരുടെ സമ്മേളനമാണത്. സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരിക. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കിൽ മാത്രം സൗഹൃദമുണ്ടാവും. അടുത്ത സുഹൃത്തുക്കൾ വിരളമാണെന്ന് സലിം കുമാർ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടോയെന്ന ചോദ്യത്തിനും സലിം കുമാർ മറുപടി നൽകി. 'നമ്മൾ അതൊന്നും നോക്കേണ്ടതില്ല. ദിലീപ് ചെയ്തത് ശരിയാണെന്ന അർത്ഥത്തിലല്ല പിന്തുണച്ചത്. ദിലീപ് ചെയ്ത കാര്യങ്ങൾ ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാൾ തെറ്റുകാരനാണെന്ന് വിധിക്കേണ്ടവർ നമ്മളല്ല. വിധി നടപ്പാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല. അത് കോടതിയാണ്. അത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനെ പറയേണ്ടെന്ന് തോന്നിയിട്ടില്ല'

 Dileep, Salim Kumar

'ദിലീപ് ചെയ്തത് ശരിയാണെന്ന് പറഞ്ഞിട്ടില്ല. അയാൾ തെറ്റുകാരനല്ലെങ്കിലോ. ഞാൻ ചോദിച്ചപ്പോൾ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്തിട്ടില്ലെന്ന് മക്കളെപ്പിടിച്ച് സത്യം ചെയ്തു. ഒരു മനുഷ്യന് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കേറ്റവും ഇഷ്ടം,' സലിം കുമാർ പറഞ്ഞു.

മനുഷ്യജന്മം ഇനി വേണ്ട, മതിയായി. ഇനി വേറെ ഏതെങ്കിലും ജൻമമായി വരണം. നല്ല മനുഷ്യർ ഇല്ലെന്നതാണ് സത്യം. അവനവന്റെ കാര്യങ്ങൾക്ക് എന്തും ചെയ്യാമെന്നായി. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃ​ഗങ്ങളെയാണ്. ജീവിതത്തിൽ എന്ത് ദുരിതങ്ങൾ വന്നാലും നേരിടുന്നവർ അവരാണ്. മനുഷ്യൻ ആത്മഹത്യ ചെയ്ത് കളയും. ഞാൻ അരിക്കൊമ്പന്റെ ഭാ​ഗത്താണ്. ആനയ്ക് ആഹാരമില്ലെങ്കിൽ എന്ത് ചെയ്യുമെന്നും നടൻ ചോദിച്ചു.

അടുത്തിടെ താൻ അസുഖ ബാധിതനായപ്പോൾ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് സലിം കുമാർ സംസാരിച്ചിരുന്നു. മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. അഭിനയിക്കാൻ പറ്റാതെയായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാതെ ഒറ്റപ്പെടൽ അനുഭവിച്ചു. മാതാ അമൃതാനന്ദമയിയുടെ ആശ്വാസവാക്കുകളാണ് അന്ന് തനിക്ക് തുണയായതെന്നും സലിം കുമാർ പറഞ്ഞു.

സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്ന സലിം കുമാർ ഇപ്പോൾ കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. പൊതുവേദികളിലും നടനെ അധികം കാണാറില്ല. സലിം കുമാർ പൂർണ ആരോ​ഗ്യവാനായ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നു.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X