സിനിമാ നടന്‍മാര്‍ സ്ത്രീകളായാല്‍, ഫേസ് ആപ്പില്‍ പരീക്ഷണവുമായി സലീംകുമാര്‍
ഹാസ്യ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം താരമായ നടനാണ് സലീം കുമാര്‍. സലീം കുമാര്‍ അവതരിപ്പിച്ച കോമഡി വേഷങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. അഭിനയത്തിന് പുറമെ എഴുത്തുകാരനായും സംവിധായകനായുമൊക്കെ സലീം കുമാര്‍ തിളങ്ങിയിരുന്നു.

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് സലീംകുമാര്‍.
നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മലയാളത്തിലെ സിനിമാ നടന്‍മാര്‍, സ്ത്രീകളായാല്‍. ഒരു ഫേസ്ആപ്പ് ഭാവന എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ സലീംകുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, സലീംകുമാര്‍, അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി ലിയോണ്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്ജ്, പൃഥ്വിരാജ്, ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ, സായികുമാര്‍ തുടങ്ങിയവരാണ് സലീംകുമാറിന്റെ പരീക്ഷണത്തിന് ഇരകളായിരിക്കുന്നവര്‍.
സലീംകുമാറിന്റെ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. കൂട്ടത്തില്‍ എറ്റവും ക്യൂട്ടായിരിക്കുന്നത് ചാക്കോച്ചനാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സണ്ണി വെയ്ന്‍ സണ്ണി ലിയോണായും ദുല്‍ഖര്‍ വാണി വിശ്വനാഥായും മാറിയിരിക്കുകയാണ്. ഷെയ്ന്‍ നിഗവും നല്ല സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം മലയാളത്തില്‍ ഈ വര്‍ഷം ധമാക്ക എന്ന ചിത്രമാണ് സലീംകുമാറിന്റെതായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷവും നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ നടന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ മധുരരാജയില്‍ മനോഹരന്‍ മംഗളോദയമായും കഴിഞ്ഞ വര്‍ഷം സലീംകുമാര്‍ വീണ്ടും എത്തിയിരുന്നു.


Click it and Unblock the Notifications