»   » മ്യൂസിക്കല്‍ ചെയര്‍ നിര്‍മിക്കുന്നത് സലിം കുമാര്‍

മ്യൂസിക്കല്‍ ചെയര്‍ നിര്‍മിക്കുന്നത് സലിം കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Salim Kumar
നടന്മാര്‍ നിര്‍മാതാക്കളാകുന്നത് പുതിയ വാര്‍ത്തയൊന്നുമില്ല.അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സലിം കുമാര്‍ നിര്‍മാതാവിന്റെ കുപ്പായമണിയുന്നു. വീട്ടുപേരായ ലാഫിങ് വില്ലയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മ്യൂസിക് ചെയറിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഫെപിന്‍ ആറ്റ്‌ലിയാണ്.

ചിത്രത്തില്‍ സലിം കുമാറിനെ കൂടാതെ ശ്രീനിവാസന്‍, വിജയരാഘവന്‍, തിലകന്‍, ശ്രീരാമന്‍, സാദിഖ്, ജയരാജ് വാര്യര്‍, വിനോദ്, താഷാ കൗശിക് എന്നിവരാണ് അഭിനയിക്കുന്നത്. മേക്ക് അപ് പട്ടണം റഷീദും സിനിമാട്ടോഗ്രഫി ഹരിനായരും നിര്‍വഹിക്കും. ഒഎന്‍വിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ശ്രീ ശങ്കറാണ്.

ഈ ചിത്രത്തില്‍ സലിംകുമാര്‍ അച്ഛനും മകനുമായി വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. കിങ് ആന്റ് കമ്മീഷണര്‍ എട്ടുനിലയില്‍ പൊട്ടിയതിനുശേഷം ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ചെയ്യണമെന്ന സലിമിന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിത്.

മുന്‍നിരനായകന്മാരുടെ കുത്തകയായിരുന്ന ദേശീയ അവാര്‍ഡ് നേടിയതോടെയാണ് സലിംകുമാര്‍ കലാമൂല്യമുള്ള സിനിമകളിലേക്ക് ശ്രദ്ധയൂന്നാന്‍ തുടങ്ങിയത്. സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനാണ് സലിംകുമാറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

English summary
Actor Salim Kumar turns to producer through “Musical Chair”.Film is produced under the banner Laughing Villa.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam