twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്! അതും ഫേസ്ബുക്കിന്റെ നടയില്‍,സലീംകുമാറിന്റെ കമന്റ് വൈറല്‍

    By Prashant V R
    |

    മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ താരമാണ് സലീംകുമാര്‍. ഹാസ്യ വേഷങ്ങളിലൂടെയാണ് നടന്‍ എല്ലാവരുടെയും ഇഷ്ടതാരമായത്. സലീംകുമാര്‍ ചെയ്ത റോളുകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം തന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്. ഹാസ്യ വേഷങ്ങളില്‍ നിന്നും സീരിയസ് റോളുകളിലേക്കുളള നടന്റെ മാറ്റം എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു.

    അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മ്മാതാവായും തിളങ്ങിയിരുന്നു സലീംകുമാര്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് നടന്‍. അടുത്ത സുഹൃത്തായ രമേഷ് പിഷാരടിയുടെതായി വന്ന ഒരു പോസ്റ്റിന് സലീംകുമാര്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

    സലീംകുമാറിനൊപ്പമുളള

    സലീംകുമാറിനൊപ്പമുളള ഫോട്ടോയ്ക്ക് ആരോ ചെയ്ത ട്രോളാണ് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭന്‍ ആകുമ്പോള്‍ ഓള്‍റൗണ്ടര്‍ അവാര്‍ഡ് ഇങ്ങേരുടെ കയ്യില്‍ ഇരുന്നില്ലേല്‍ ആയിരുന്നു അത്ഭുതം. ഇങ്ങനെയായിരുന്നു ട്രോളില്‍ ഉണ്ടായിരുന്ന വാക്കുകള്‍. ട്രോള്‍ കണ്ട ശേഷം രമേഷ് പിഷാരടി അത് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയായിരുന്നു.

    അയച്ചുകിട്ടിയ

    അയച്ചുകിട്ടിയ ഈ ട്രോള്‍ പോസ്റ്റ് ചെയ്ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു. ആശാന്‍ ആശാന്‍ ഇങ്ങനെയായിരുന്നു രമേഷ് പിഷരാടി കുറിച്ചത്‌. പിന്നാലെ രമേഷ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായി സലീംകുമാര്‍ എത്തുകയായിരുന്നു. മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് പിഷാരടിക്ക് മറുപടിയായി സലീംകുമാര്‍ നല്‍കിയത്.

    അവന് പരസ്യമായി

    അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്, അതും ഫേസ്ബുക്കിന്റെ നടയില്‍വെച്ച്. ഞാന്‍ ഫസ്റ്റിലെ പറഞ്ഞതാണ് കൈയ്യബദ്ധം ഒന്നും കാണിക്കരുത് നാറ്റിക്കരുതെന്ന്. സലീംകുമാര്‍ കുറിച്ചു. സലീംകുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സിലൂടെ വളര്‍ന്നുവന്ന കലാകാരനാണ് രമേഷ് പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കൊപ്പം എഷ്യാനെറ്റ് പ്ലസില്‍ അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയായിരുന്നു താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്.

    ടെലിവിഷന്‍ പരിപാടികളില്‍

    ടെലിവിഷന്‍ പരിപാടികളില്‍ മികവ് തെളിയിച്ചതിന് പിന്നാലെ പിന്നീട് സിനിമകളിലും തിളങ്ങുകയായിരുന്നു രമേഷ് പിഷാരടി. അഭിനയത്തിന് പുറമെ സംവിധായകനായും രമേഷ് പിഷാരടി മലയാളത്തില്‍ തിളങ്ങിയിരുന്നു. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളാണ് നടന്‍ സംവിധാനം ചെയ്തിരുന്നത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയും രമേഷ് പിഷാരടിയുടെതായി തരംഗമായി മാറിയിരുന്നു.

    സലീംകുമാറിന് പിന്നാലെയാണ്

    സലീംകുമാറിന് പിന്നാലെയാണ് ശിഷ്യനായ രമേഷ് പിഷാരടിയും സിനിമയില്‍ തിളങ്ങിയത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളിലാണ് സലീംകുമാര്‍ അഭിനയിച്ചത്. പിന്നീട് തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, പുലിവാല്‍ കല്യാണം പോലുളള സിനിമകള്‍ താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി മലയാള സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി മാറുകയും ചെയ്തിരുന്നു നടന്‍. സലീംകുമാറിനൊപ്പം രമേഷ് പിഷാരടിയും ഇപ്പോള്‍ സിനിമകളില്‍ സജീവമാണ്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ സലീംകുമാറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു

    Read more about: salim kumar ramesh pisharody
    English summary
    salim kumar replied on ramesh pisharody's troll post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X