വീട്ടില്‍ വെളളം കയറി! ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ സലീംകുമാര്‍
പ്രളയക്കെടുതിയില്‍ അകപ്പട്ട് സഹായാഭ്യര്‍ത്ഥനയുമായി നടന്‍ സലീംകുമാര്‍. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മമാവ് ജംഗ്ഷന് സമീപത്തുളള തന്റെ വീട്ടില്‍ വെളളം കയറിയതായി നടന്‍ അറിയിച്ചു. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇവിട എത്തണമെന്നും തങ്ങളെ രക്ഷിക്കണമെന്നും സലീംകുമാര്‍ അഭ്യര്‍ത്ഥിച്ചു. ഒരു ന്യൂസ് ചാനലിനോട് സംസാരിക്കവേയാണ് സലീംകുമാര്‍ ഇക്കാര്യം പറഞ്ഞത്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മുപ്പതോളം പേര്‍ക്ക് നേരത്തെ സലീംകുമാറിന്റെ വീട്ടില്‍ അഭയം നല്‍കിയിരുന്നു. ഇന്നലെയാണ് വീട്ടിലേക്ക് കുടുതലായി വെളളം കയറി തുടങ്ങിയതെന്ന് സലീംകുമാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നോട് കൂടി വീടുപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ സമീപത്തുളള നിരവധി പേര്‍ സഹായം തേടി വീട്ടിലെത്തിയതിനാല്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വീടിന്റെ താഴത്തെ നിലയില്‍ മുഴുവനായി വെളളം കയറിയിട്ടുണ്ടെന്നും സലീംകുമാര്‍ പറയുന്നു. വീടിന്റെ രണ്ടാം നിലയിലാണ് ഇപ്പോള്‍ എല്ലാവരും നില്‍ക്കുന്നത്. ഞങ്ങള്‍ക്കൊപ്പം പ്രായമായ നിരവധി ആളുകളുണ്ടെന്നും രണ്ടാം നിലയിലേക്കും വെളളം കയറിയാല്‍ പിന്നെ ടെറസിലേക്ക് കയറേണ്ടി വരുമെന്നും സലീംകുമാര്‍ പറയുന്നു. ടെറസ് ചെറുതായതിനാല്‍ മുങ്ങാനുളള സാധ്യത കൂടുതലാണെന്നും എത്രെയും പെട്ടെന്നെത്തി രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ രക്ഷിക്കണമെന്നും സലീംകുമാര്‍ അഭ്യര്‍ത്ഥിച്ചു.


Click it and Unblock the Notifications