സലീംകുമാര്‍ മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്, തുറന്നുപറഞ്ഞ് നടന്‍
ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായ താരമാണ് സലീംകുമാര്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം സൂപ്പര്‍ താരചിത്രങ്ങളിലൂടെയാണ് മോളിവുഡില്‍ തിളങ്ങിയത്. കോമഡി കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് സീരിയസ് റോളുകളിലും സലീംകുമാര്‍ തിളങ്ങിയത്. സിനിമയില്‍ ഒരിടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ നിരവധി വിജയ ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും തുടക്കം കുറിച്ച താരമാണ് സലീംകുമാര്‍.

അതേസമയം താന്‍ മുഖ്യമന്ത്രിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് കേരളപ്പിറവി ദിനത്തില്‍ നടന്‍ തുറന്നുപറഞ്ഞിരുന്നു. കേരളകൗമുദി ദിനപത്രത്തിലായിരുന്നു നടന്റെ പ്രതികരണം വന്നത്. "സ്ത്രീ സംവരണം ഞാന്‍ ഒഴിവാക്കും, ഇത്രയും കാലമായിട്ടും സ്ത്രീ സംവരണം ലക്ഷ്യം നേടിയില്ല. ഇപ്പോഴും ഇന്നയാളുടെ ഭാര്യയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എഴുതിവെക്കുന്നത്. ഇന്ദിരാഗാന്ധി, ജയലളിത, ഗൗരിയമ്മ എന്നിവരൊക്കെ ശോഭിച്ചത് സംവരണത്തിന്റെ ബലത്തിലല്ലല്ലോ.
കുടിയന്മാരുടെ ചികില്‍സയ്ക്ക് പ്രത്യക ഫണ്ട് അനുവദിക്കും. അത് രക്തസാക്ഷി ഫണ്ട് എന്നറിയപ്പെടും, അവര്‍ സംസ്ഥാനത്തിന് വേണ്ടി രക്ഷസാക്ഷികളാവുകയല്ലേ. വനിതാ കമ്മീഷനെ പോലെ പുരുഷ കമ്മീഷനും കൊണ്ട് വരും. പുരുഷനും മനുഷ്യനാണെന്ന ഒരു പരിഗണന ലഭിക്കണം. അവരുടെ വേവലാതികള്‍ക്ക് പരിഹാരണം കാണണം. കോവിഡ് കാലം കഴിഞ്ഞാലും വിവാഹത്തിന് അന്‍പത് പേര്‍ കൂടാന്‍ പാടില്ലെന്ന് മാനദണ്ഡം തുടരും.
എംഎല്‍എ പെന്‍ഷന്‍ നിറുത്തലാക്കും. അവരുടെതോരു ജോലിയല്ല, എംപിമാരുടെ പെന്‍ഷന്‍ നിറുത്തലാക്കാന്‍ പ്രമേയം പാസാക്കി കേന്ദ്രത്തിനയ്ക്കും. സൈന്യത്തിലുളളവര്‍ക്ക് പ്രത്യേക പാക്കേജ്, അവരുടെ മകള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പടെ എല്ലാം സൗജന്യം. ഖജനാവ് നിറയ്ക്കുന്ന പ്രവാസികള്‍ക്കും ലോട്ടറി വില്‍പ്പനക്കാര്‍ക്കും പെന്‍ഷന്‍, സലീംകുമാര്‍ പറഞ്ഞു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സലീംകുമാര്‍.
Recommended Video
നടന്റെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്. അതേസമയം ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് സലീംകുമാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് നടന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലും ഒരു ചെറിയ റോളില്‍ സലീംകുമാര്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











