»   » ഏഴ് വര്‍ഷം മുമ്പ് തുടങ്ങിയ തിരക്കഥയുടെ ക്ലൈമാക്‌സാണ് ദിലീപിന്റെ കാര്യത്തില്‍ നടക്കുന്നത് സലീം കുമാര്

ഏഴ് വര്‍ഷം മുമ്പ് തുടങ്ങിയ തിരക്കഥയുടെ ക്ലൈമാക്‌സാണ് ദിലീപിന്റെ കാര്യത്തില്‍ നടക്കുന്നത് സലീം കുമാര്

By: Teresa John
Subscribe to Filmibeat Malayalam

വിവാദങ്ങളില്‍ നിന്നും വിവാദത്തിലേക്ക് പോയി കൊണ്ടിരിക്കുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ സലീം കുമാര്‍ രംഗത്ത്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവത്തില്‍ ദിലീപിന് പങ്കെണ്ടുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്.

മലയാള നടിമാരുടെ സിനിമ സംഘടനയെക്കുറിച്ച് ആശാ ശരതിന് എന്ത് അറിയാം?താരം വെളിപ്പെടുത്തുന്നു!!

എന്നാല്‍ ദിലീപിന്റെ ജീവിതം തകര്‍ക്കാന്‍ സിനിമയിലെ സഹോദരി സഹോദരന്മാര്‍ ഏഴു വര്‍ഷം മുമ്പ് രചിച്ച തിരക്കഥയുടെ ക്ലൈമാക്‌സാണ് ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നതെന്നാണ് സലീം കുമാര്‍ പറയുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടു കൊണ്ടാണ് സലീം കുമാര്‍ ദിലീപിന് നേരെയുള്ള അധിഷേപങ്ങളെക്കുറിച്ച് പറയുന്നത്.

ആദ്യ ട്വിസ്റ്റ്

ആദ്യ ട്വിസ്റ്റ് 2013 ല്‍ കണ്ടത് മഞ്ജു വാര്യര്‍- ദിലീപ് വിവാഹമോചനത്തിലുടെയായിരുന്നെന്നാണ് സലീം കുമാര്‍ പറയുന്നത്. ശേഷം ആ കഥയക്ക് മാറ്റം വരുത്തിയാണ് നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച വാര്‍ത്തയിലേക്ക് ദിലീപിനെ വലിച്ചിഴച്ചത്.

നിരപരാധിത്വം

ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നുള്ളത് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും സലീം കുമാര്‍ പറയുന്നു. സംഭവം നടന്ന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് കഥ മറ്റൊരു വഴിത്തെരുവിലേക്ക് എത്തിയിരിക്കുന്നതെന്നാണ് താരം പറയുന്നത്.

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനി ജില്ലാ ജയിലില്‍ നിന്നും ജയിലറിന്റെ സീലോട് കൂടി ഒരു കത്ത് എഴുതിയത് ഇന്നലെ മുതല്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഇക്കാര്യത്തില്‍ തന്നെ പോലെ നിയമം അറിയില്ലാത്തവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും സലീം കുമാര്‍ സൂചിപ്പിക്കുന്നു.

കത്തിനെക്കുറിച്ചുള്ള സംശയം

ജയിലില്‍ നിന്നും ഇത്തരമൊരു ഭീഷണി കത്ത് പുറത്ത് എത്തുമ്പോള്‍ അത് ആദ്യം മജിസ്ട്രറ്റിനോയെ പോലീസിനെയോ ആണ് കാണിക്കേണ്ടത്. അ്‌ലാതെ ചില ചാനലുകള്‍ക്ക് സംപ്രേക്ഷണം ചെയ്യാന്‍ കൊടുക്കുകയാണോ എന്നും താരം ചോദിക്കുന്നു.

നടിമാരും ഉണ്ട്

ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ മൂന്ന് നടിമാരുടെ പേരും കേള്‍ക്കുന്നുണ്ട്. ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും കാരണം പള്‍സര്‍ സുനി ഒരു അന്തം വിട്ട പ്രതിയാണെന്നും സലീം കുമാര്‍ സൂചിപ്പിക്കുന്നു.

ദിലീപ് ഒന്നും മറച്ചുവെച്ചിട്ടില്ല

ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും മറച്ചു വെച്ചിട്ടില്ലെന്നും നാദിര്‍ഷയ്ക്കും ദിലീപിന്റെ സഹായി അപ്പുണ്ണിക്കുമെല്ലാം ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും, ദിലീപ് ഡിജിപി ക്ക് പരാതി വരെ കൊടുത്തിരിക്കുകയാണെന്നും സലീം കുമാര്‍ പറയുന്നു.

ദിലീപ് വിവരമില്ലാത്തവനല്ല

ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ നടിയുടെ വീഡിയോയ്ക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാമെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ ദിലീപിന് പറയത്തക്ക വിവരമില്ലാത്തവനാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ലെന്നും താരം പറയുന്നു.

അണിയറയിലെ ചരട് വലി

ഇതിന്റെ പിന്നില്‍ വലിയൊരു ചരട് വലി നടക്കുന്നുണ്ടെന്നും അത് കണ്ട് ആരെക്കെയോ ചിരിക്കുന്നുണ്ടെന്നുള്ള കാര്യം തനിക്ക് ഇവിടെയിരുന്ന് കാണമെന്നും സലീം കുമാര്‍ പറയുന്നു.

വക്കാലത്ത് അല്ല

ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്ത് അല്ല ഇത്. വേട്ടയാടപ്പെടുന്ന ഒരു നിരപാരധിയോടുള്ള സഹാതാപമാണ് ഈ പ്രതികരണം. ഞാന്‍ എഴുതുന്ന ഈ പോസ്റ്റിനു താഴെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.

നുണ പരിശോധന നടത്താം

ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്.അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും...അവിടെ തീരും എല്ലാം .

സിനിമക്കാരുടെ സംഘടന

സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട് അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല.എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമ രംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം

ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക , ഭയപ്പെടുക , പ്രതികരിക്കുക.

അവര്‍ തേടി വന്നത്

അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു
ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ ക്രിസ്ത്യാനി അല്ല.
അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു
ഞാന്‍ ഭയപ്പെട്ടില്ല , ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല.
അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു
ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല.
അവസാനം അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല .
എട്ട് വരികള്‍ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റര്‍ നിമോളറുടെ വരികളാണ് ഇത്...
തല്‍ക്കാലം നിര്‍ത്തട്ടെ , ഇങ്ങനെ പറഞ്ഞാണ് സലിംകുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Salim Kumar's Facebook Post about Dileep's issue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam