ഹര്‍ത്താലിന് മധുരരാജ ലൊക്കേഷനിലേക്ക് പോയി സലീംകുമാര്‍! പിന്തുണച്ചും ട്രോളിയും ട്രോളന്മാര്‍

By Midhun Raj

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുളള താരമാണ് സലീം കുമാര്‍. നടനായും സംവിധായകനായും സിനിമയില്‍ തുടരുന്ന നടനെ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. സിനിമാഭിനയത്തിനു പുറമെ സാമൂഹിക കാര്യങ്ങളിലും തന്റെ നിലപാട് അറിയിക്കാറുണ്ട് താരം. അനാവശ്യമായുളള കാര്യങ്ങളില്‍ ഇടപെടാത കൃത്യമായ നിലപാടുകള്‍ പങ്കുവെച്ചുകൊണ്ടാണ് താരം എത്താറുളളത്.

അടുത്തിടെ വര്‍ക്കലയിലെ കോളേജില്‍ നടന്ന സംഭവത്തില്‍ തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്ക് താരം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. കുറ്റപ്പെടുത്തിയവര്‍ ക്കെതിരെ വായടപ്പിക്കുന്ന മറുപടിയായിരുന്നു നടന്‍ നല്‍കിയിരുന്നത്. ശബരിമല യില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചുളള ഹര്‍ത്താല്‍ ദിനത്തില്‍ സലീം കുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം

ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം

ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക് എന്നുകുറിച്ചുകൊണ്ടായിരുന്നു സലീം കുമാര്‍ എത്തിയിരുന്നത്. സുഹൃത്തിനൊപ്പമുളള ചിത്രവും സലീം കുമാര്‍ പങ്കുവെച്ചിരുന്നു. തലക്കെട്ടിനൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സ്‌മൈലിയുമിട്ടാണ് താരത്തിന്റെ പോസ്റ്റ്. മമ്മൂക്ക നായകനാവുന്ന മധുര രാജയുടെ അവസാന ഘട്ട ഷൂട്ടിംഗാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുന്‍പ് ചിത്രത്തിന്റെ ആദ്യ ഭാഗമായ പോക്കിരി രാജയില്‍ ഒരു പ്രധാന വേഷത്തില്‍ സലീംകുമാര്‍ എത്തിയിരുന്നു.

പോസ്റ്റ് കാണൂ

അഭിവാദ്യങ്ങളുമായി ട്രോളന്മാര്‍

അഭിവാദ്യങ്ങളുമായി ട്രോളന്മാര്‍

സലീം കുമാറിന്റെ ചിത്രത്തിനു താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ താരത്തിന് പിന്തുണയുമായിട്ടാണ് എല്ലാവരും എത്തിയിരുന്നത്. ആശംസകളും അഭിവാദ്യങ്ങളുമായി ഒരു കൂട്ടര്‍ എത്തിയപ്പോള്‍ നര്‍മ്മം ചാലിച്ച കമന്റുകളായിരുന്നു മറ്റുളളവര്‍ കുറിച്ചത്.

ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍

ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍

കറുത്ത യൂണിഫോം എവിടെയെന്നാണ് കൂടുതല്‍ പേരും തമാശയായി ചോദിച്ചത്. ബൈക്കില്‍ ചുറ്റിനടക്കുന്ന അല്‍ഖ്വെെയ്ദ നേതാവെന്നും ചിലര്‍ വിളിക്കുന്നുണ്ട്. 'ഒന്ന് ജനം ടിവി വെച്ച് നോക്കിയേ ചേട്ടന്റെ ഫോട്ടോ വന്നിട്ടുണ്ടാകും ബൈക്കില്‍ ചുറ്റിനടക്കുന്ന അല്‍ഖായിദ നേതാവ് എന്നും പറഞ്ഞ്", ഇങ്ങനെയും സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി കമന്റുകള്‍ വന്നിരുന്നു.

വര്‍ക്കല സംഭവം

വര്‍ക്കല സംഭവം

വര്‍ക്കല സിഎംഎസ് കോളേജില്‍ നടന്ന ആനുവല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കറുത്ത ജുബ്ബ ധരിച്ചായിരുന്നു സലീം കുമാര്‍ വന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നു. സിഐഡി മൂസയിലെ ഹിറ്റ് കഥാപാത്രത്തിന്റെ വേഷം അനുകരിച്ച് നടനെ സ്വീകരിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പരിപാടി. എന്നാല്‍ കേരളത്തില്‍ ഐഎസ് അല്‍ഖായിദ സംഘടനകള്‍ വേരുറപ്പിക്കുന്നു എന്ന് പറഞ്ഞ് പ്രമുഖ മാധ്യമം വാര്‍ത്ത നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X