എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് ആ അമ്മ!! തുറന്ന് പറഞ്ഞ് നടൻ സലിംകുമാർ
രോഗബാധിതനായ തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നത് അമൃതാനന്ദമയിയാണെന്ന് സലിംകുമാർ പറഞ്ഞു.
നടി സലിംകുമാറിന് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും മറ്റും മലയാളി പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. പിന്നീട് ചികിത്സയിലൂടെ ആദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. കൊച്ചിയിൽ നടന്ന അമൃതശ്രീ സംഗമത്തിൽവെച്ചാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.

രോഗബാധിതനായ തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നത് അമൃതാനന്ദമയിയാണെന്ന് സലിംകുമാർ പറഞ്ഞു.അതുപോലെ തന്നെ അമൃതാനന്ദമയി തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തത്വമാണെന്നും അമൃതശ്രീ സംഗമത്തിൽ തുറന്നു പറഞ്ഞു. സ്ത്രീകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാകാനും ലക്ഷ്യമിട്ടാണ് അമൃതശ്രീ സംഘം ആരംഭിച്ചത്. ഇതിന്റെ എറണാകുളം ജില്ല സംഗമമാണ് എലൂരിലെ ഫാക്ടറി ഹ്കൗണ്ടിൽ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം സ്ത്രീകളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.
സ്ത്രീ ശ്ക്തീകരണത്തിന്റെ കാര്യത്തിൽ മാതാ അമൃതാനന്തമയിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗത്തിൽ സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു. കൂടാതെ എത്തിച്ചേർന്ന ജില്ലയിലെ വിവിധ സ്വാശ്രയ സംഘങ്ങൾക്കായുള്ള സഹായവിതരണവും സലിം കുമാർ നിർവഹിച്ചു.


Click it and Unblock the Notifications











