For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ മധുരരാജ സൂപ്പര്‍ മെഗാഹിറ്റ് ആവുമെന്ന് സലീം കുമാര്‍! ആരാധകര്‍ ഒന്നടങ്കം ആവേശത്തില്‍!

  |

  ലൂസിഫറിന് പിന്നാല മമ്മൂക്കയുടെ മധുരരാജയും അവധിക്കാലത്ത് എത്തുകയാണ്. വിഷു റിലീസായി എത്തുന്ന മെഗാസ്റ്റാര്‍ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗമായി മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സിനിമയുളളത്.

  കുണുങ്ങി കുണുങ്ങി...! മേരാ നാം ഷാജിയിലെ രസകരമായ പുതിയ ഗാനം പുറത്ത്! വീഡിയോ കാണൂ

  മാസ് എന്റര്‍ടെയ്‌നറായ ചിത്രം വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. മധുരരാജയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. ലൂസിഫര്‍ തിയ്യേറ്ററുകളില്‍ ഹിറ്റായതു പോലെ മധുരരാജയും വലിയ വിജയം നേടുമെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തെക്കുറിച്ച് നടന്‍ സലീംകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

  മധുരരാജയും സംഘവും

  മധുരരാജയും സംഘവും

  പോക്കിരിരാജയുടെ വിജയമാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം എടുക്കാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മധുരരാജ വീണ്ടും എത്തുമ്പോള്‍ ആരാധകരില്‍ ആവേശമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് സംവിധായക്ന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. മധുരരാജയുടെ ആദ്യ ടീസര്‍ പുറത്തിങ്ങിയതുമുതല്‍ തന്നെ എല്ലാവരിലും പ്രതീക്ഷകള്‍ ഇരട്ടിച്ചിരുന്നു. മില്യണ്‍ കണക്കിന് ആളുകളാണ് സിനിമയുടെ ടീസര്‍ യൂടൂബില്‍ കണ്ടിരുന്നത്.

  പോക്കിരി രാജയിലെ അധിക കഥാപാത്രങ്ങളും

  പോക്കിരി രാജയിലെ അധിക കഥാപാത്രങ്ങളും

  മധുരരാജയ്‌ക്കൊപ്പം പോക്കിരി രാജയിലെ അധിക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. പോക്കിരിരാജയില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളായിരുന്നു സലീം കുമാറും സുരാജ് വെഞ്ഞാറമൂടും. ഇരുവരും മധുരരാജയിലും എത്തുമെന്നാണ് അറിയുന്നത്. സലീംകുമാറിന്റെ മനോഹരന്‍ മംഗളോധയത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  സലീംകുമാര്‍ പറഞ്ഞ കാര്യങ്ങള്‍

  സലീംകുമാര്‍ പറഞ്ഞ കാര്യങ്ങള്‍

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മധുരരാജയുടെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,റോഡ് ഷോയില്‍ വെച്ച് നടന്‍ സലീംകുമാര്‍ മധുരരാജയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

  മധുരരാജ സൂപ്പര്‍ ഹിറ്റാവും

  മധുരരാജ സൂപ്പര്‍ ഹിറ്റാവും

  മധുരരാജ സൂപ്പര്‍ ഹിറ്റാവുമെന്നായിരുന്നു റോഡ് ഷോയില്‍ പങ്കെടുക്കവേ സലീംകുമാര്‍ പറഞ്ഞത്. മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്‌സ് വിസ്മയം ആണ് ചിത്രത്തില്‍ ഒരുങ്ങുന്നതെന്നും സലീംകുമാര്‍ പറയുന്നു. പോക്കിരിരാജയില്‍ നമ്മള്‍ കണ്ട മമ്മൂട്ടി ആയിരിക്കില്ല മധുരരാജയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നതെന്നും സലീംകുമാര്‍ പറഞ്ഞു.

  ഉദയകൃഷ്ണ തന്നെയാണ്

  ഉദയകൃഷ്ണ തന്നെയാണ്

  ഉദയകൃഷ്ണ തന്നെയാണ് ഇത്തവണയും മമ്മൂട്ടി ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. നെല്‍സണ്‍ ഐപ്പ് ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നു. 30കോടിയോളം മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉദയകൃഷ്ണയുടെ തന്നെ യുകെ സ്റ്റുഡിയോസാണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. മധുരരാജയില്‍ പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  നെടുമുടി വേണു,,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നാല് നായികമാരാണുളളത്. അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് നായികമാരാകുന്നത്

  പുലിമുരുകന് ശേഷം കേരളത്തില്‍ ലൂസിഫര്‍ തരംഗം! വൈറലായി പുതിയ വീഡിയോ! കാണൂ

  മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! മധുരരാജയുടെ റിലീസ് ദിവസം ഉണ്ട ടീസറും

  English summary
  salim kumar says about madura raja movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X