സലിം കുമാറിന് മോഹന്‍ലാലിനെ ഭയം !
ഹാസ്യനടനായി സിനിമയിലെത്തി പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് സലിം കുമാര്‍. പറയാനുള്ളത് എവിടെയും വിളിച്ചു പറയുക സലീമിന്റെ ശീലമാണ്, ഇത് ഇന്റര്‍വ്യൂ ആയാലും മറ്റ് പരിപാടികളായാലും.
അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സലിം കുമാര്‍ പറയുന്നത് സിനിമയില്‍ തനിയ്ക്ക് മോഹന്‍ലാലിനെയും സിദ്ദിഖിനെയും പേടിയാണെന്നാണ്. കൈരളിയില്‍ സംപ്രേഷണം ചെയ്യുന്ന ജെബി ജങ്ഷന്‍ എന്ന പരിപാടിയിലാണ് സലിം കുമാര്‍ ഇക്കാര്യം പറഞ്ഞത്.

എന്നെ സംബന്ധിച്ച് അഭിനയമെന്നത് വളരെ നാച്ചുറലായ ഒരു കാര്യമാണ്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ ലാലേട്ടന്‍, സിദ്ദിഖ് എന്നിവരെപ്പോലെയുള്ളവരുടെ അഭിനയം എന്നെ ഭയപ്പെടുത്താറുണ്ട്. അവരുടെയൊന്നും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നൊരു ഭയമെനിയ്ക്കുണ്ട്- സലിം പറഞ്ഞു.
സിനിമയില്‍ താന്‍ സെലക്ടീവായിരിക്കുുകയാണെന്നും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന തിരക്കഥകളും കഥാപാത്രങ്ങളുമാണെങ്കില്‍ താന്‍ സ്വീകരിക്കാതിരിക്കുകയാണ് പതിവെന്നും സലിം വ്യക്തമാക്കി. ഇപ്പോള്‍ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയിലാണ് താനെന്ന് പറയുന്ന സലിം കുമാര്‍ മൂന്നു വര്‍ഷംകഴിയുമ്പോള്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു.


Click it and Unblock the Notifications











