സുരാജും സലിം കുമാറും ഒന്നിയ്ക്കുന്നു
മിമിക്രി താരങ്ങളായി പലസ്റ്റേജുകളിലും പ്രശംസ നേടി ഒടുവില്‍ കോമഡി താരങ്ങളായി സിനിമയിലെത്തി പിന്നീട് മികച്ച നടന്മാര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കലാകാരന്മാരാണ് സുരാജ് വെഞ്ഞാറമൂടും സലിം കുമാറും.
കോമഡി താരങ്ങളില്‍ ആദ്യമായി ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് സലിം കുമാര്‍, പിന്നാലെ സുരാജും ഈ നേട്ടത്തിലേയ്ക്ക് നടന്നുകയറി. കരിയറില്‍ ഒരുപാട് കാലം കഴമ്പുള്ളതും ഇല്ലാത്തതുമായ എത്രയോ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവര്‍ രണ്ടുപേരും നല്ല അസ്സല്‍ സ്വഭാവനടന്മാരായി അഭിനയിച്ച് തകര്‍ത്ത് ദേശീയ പുരസ്‌കാരവുമായി വന്നപ്പോള്‍ പ്രേക്ഷകരില്‍ പലരും അതിശയിച്ചുപോയിട്ടുണ്ട്.

ഇപ്പോഴിതാ ദേശീയ തലത്തില്‍ മലയാലികളുടെ യശസ്സുയര്‍ത്തിയ രണ്ടു താരങ്ങളും കൂടി ഒന്നിയ്ക്കുകയാണ്. ജോണി ആന്റണി ഒരുക്കുന്ന ഭയ്യാ ഭയ്യാ എന്ന കോമഡി ചിത്രത്തിലാണ് രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്നത്. രണ്ടുപേര്‍ക്കും ദേശീയ പുരസ്‌കാരം ലഭിച്ചശേഷം രണ്ടുപേരും ചേര്‍ന്നഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
ചിത്രത്തില്‍ ഇന്നസെന്റും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് നായകന്മാരായി എത്തുന്നത്. കേരളത്തിലെ ബംഗാളി തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കുന്നൊരു ചിത്രമാണ് ഭയ്യ ഭയ്യ.


Click it and Unblock the Notifications











