»   » കോളേജില്‍ നിന്നും സലീം കുമാറിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ രക്ഷിച്ചിരുന്നോ?? അതോ ??

കോളേജില്‍ നിന്നും സലീം കുമാറിനെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ രക്ഷിച്ചിരുന്നോ?? അതോ ??

Posted By: Nihara
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യത്തിനുള്ള വിരാമം കൂടിയാണ് ഈ സിനിമയിലൂടെ സാധ്യമാവുന്നത്. സിനിമാജീവിതത്തില്‍ മോഹന്‍ാലിനെ വെച്ച് ചത്രം ചെയ്യാത്തതെന്തു കൊണ്ടാണെന്ന് ആരാധകര്‍ ലാല്‍ജോസിനോട് നിരവധി തവണ ചോദിച്ചിരുന്നു.

സൂര്യയോട് എന്തിനാ ഇത്രയ്ക്ക് വിരോധം.. പുതിയ ചിത്രത്തെയും വെറുതെ വിട്ടില്ല.. കൊന്നു കൊലവിളിക്കുന്നു

തിയേറ്ററുകളിലും ഓണമെത്തി.. തുടക്കമിട്ട് മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക്

മോഹന്‍ലാലിനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ വേഷമിടാനായതിന്റെ സന്തോഷത്തിലാണ് സലീം കുമാര്‍. ചിത്രത്തിലെ അനുഭവത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

കോളേജ് പ്രിന്‍സിപ്പലായി വേഷമിട്ടു

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിനോടൊപ്പം താനും പ്രിന്‍സിപ്പലായാണ് വേഷമിട്ടതെന്ന് സലീം കുമാര്‍ പറയുന്നു. മനോരമയുടെ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രേമത്തെ എതിര്‍ത്തിരുന്ന പ്രേംരാജ്

പ്രേംരാജെന്ന വൈസ്പ്രിന്‍സിപ്പലായാണ് സലീം കുമാര്‍ ചിത്രത്തില്‍ വേഷമിട്ടത്. എന്നാല്‍ പേരു പോലെ അത്ര പ്രിയപ്പെട്ടതല്ല തന്റെ സ്വാഭാവം എന്ന് താരം പറയുന്നു. കാണണമെന്നും സലീം പറയുന്നു.

എതിര്‍പ്പിന് പിന്നിലെ കാരണം

പ്രേമത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കഥാപാത്രത്തിന്‍രെ നിലപാടുകളെക്കുറിച്ച് അറിയണമെങ്കില്‍ ചിത്രം കാണണമെന്നും സലീം പറയുന്നു.

സസ്‌പെന്‍ഡ് ചെയ്തതെന്തിന് ?

ഇടയ്ക്ക് കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുന്നുണ്ട്. അതിനു പിന്നിലെ കാരണം സസ്‌പെന്‍സാണ്. അതിനു ശേഷമാണ് വൈസ് പ്രിന്‍സിപ്പലായി ഇടിക്കുള എത്തുന്നത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം

ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സിലാണ് മോഹന്‍ലാലും സലീം കുമാറും അവസാനം ഒരുമിച്ച് അഭിനയിച്ചത്. അയാളും ഞാനും തമ്മിലിന് ശേഷം അഭിനയിക്കുന്ന ലാല്‍ ജോസ് ചിത്രം കൂടിയാണ് ഇതെന്നും സലീം കുമാര്‍ പറയുന്നു.

ഇടവേളയ്ക്ക് ശേഷം

സ്വന്തം ചിത്രത്തിന്റെ വര്‍ക്കുകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കേണ്ടി വന്നത്. മനപ്പൂര്‍വ്വം വരുത്തിയ ബ്രേക്കല്ല ഇതെന്നും അദ്ദേഹം പറയുന്നു.

അടുത്ത സുഹൃത്താണ്

ലാല്‍ജോസും ബെന്നി പി നായരമ്പലവുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരമാണ് സലീം കുമാര്‍. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നടനും സംവിധായകനും ആയി മാറാറുള്ളൂവെന്നും സലീം കുമാര്‍ പറയുന്നു.

വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക്

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. അങ്കമാലി ഡയറീസ് ഫെയിം അന്ന രാജനാണ് ചിത്രത്തിലെ നായിക.

English summary
Salim Kumar talks about Velipadinte Pusthakam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam