»   » സോഷ്യല്‍ മീഡിയയില്‍ തന്റെ തലയും ഡയലോഗും വരുന്നതിനെ കുറിച്ച് സലീം കുമാര്‍

സോഷ്യല്‍ മീഡിയയില്‍ തന്റെ തലയും ഡയലോഗും വരുന്നതിനെ കുറിച്ച് സലീം കുമാര്‍

Written By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മറ്റും ഏറ്റവും അധികം വരുന്നത് സലിം കുമാറിന്റെയും ഹരിശ്രീ അശോകന്റെയുമൊക്കെ തലയും ഡയലോഗുകളുമാണ്. ഇതേ കുറിച്ച് അടുത്തിടെ സംസാരിക്കവെ സലിം കുമാര്‍ പ്രതികരിക്കുകയുണ്ടായി.

സോഷ്യല്‍ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും ആക്ഷേപഹാസ്യ ഗണത്തില്‍ പെടുന്ന ഡയലോഗുകള്‍ വരാറുണ്ട്. അതില്‍ ഭൂരിപക്ഷവും ഞങ്ങളൊക്കെ അഭിനയിച്ച ചിത്രങ്ങളിലെ ഡലോഗുകളായിരിക്കും. എന്റെ കോമഡികള്‍ വളരെ കൂടുതലായി മാധ്യമങ്ങളില്‍ കാണാറുണ്ട്. ഞങ്ങള്‍ ചെയ്ത ഹ്യൂമര്‍ ആളുകള്‍ മനസ്സിലാക്കുന്നുണ്ട് എന്നതിന് തെളിവാണത്.

 salim-kimar-troll

എന്നാല്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അത്തരം കഥാപാത്രങ്ങളോ കഥാപരിസരങ്ങളോ ഒന്നും ഇന്നില്ല. അതിന് ഹാസ്യം ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഹാസ്യ രംഗങ്ങളില്‍ അഭിനേതാവിന് അവന്റേതായ സാധ്യതകള്‍ ഉള്‍പ്പെടുത്താനുള്ള അവസരങ്ങളുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഇന്നത്തെ ഹാസ്യ താരങ്ങള്‍ തയ്യാറല്ല. നന്നായി വായനയുള്ള അഭിനേതാവിന് മാത്രമേ അത്തരത്തില്‍ സന്ദര്‍ഭത്തിന് അനുസരിച്ച് ഉയരാന്‍ സാധിക്കുകയുള്ളൂ- സലിം കുമാര്‍ പറഞ്ഞു

English summary
Salim Kumar telling about using his dialogue and photo for social media troll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam