സലീം കുമാര്‍ സിനിമ സംവിധാനം ചെയ്യുന്നു
അങ്ങനെ ദേശീയ പുരസ്‌കാര ജേതാവ് സലീം കുമാറും സിനിമ സംവിധനം ചെയ്യുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന് 'കംപാര്‍ട്ട്‌മെന്റ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അടുത്ത മാസം ചിത്രം തിയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഭിന്ന ശേഷിയുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രം അവതരണ ശൈലികൊണ്ടും പുതുമ നിറഞ്ഞതായിരിക്കുമെന്ന് സലീം കുമാര്‍ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളികള്‍ സന്ദര്‍ശിച്ച് ഒന്നരവര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയതെന്ന് സലീം കുമാര്‍ പറഞ്ഞു. അരുണാണ് ചിത്രത്തിലെ നായകന്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ഏയ്ഞ്ചല്‍ നായികയായെത്തുന്നു.
സലീം കുമാറിന്റെ കന്നി സംവിധാന ചിത്രത്തിന് ഒരു ഗിന്നസ് സാധ്യതയുമുണ്ട്. ഭിന്ന ശേഷിയുള്ള കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ആദ്യത്തെ ചിത്രമെന്ന വിശേഷണത്തോടെയാകും ഗിന്നസില്‍ ഇടം നേടുക.


Click it and Unblock the Notifications