'സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ പല പടങ്ങളിലും തിരുകി കയറ്റുന്നു'; വിമര്‍ശകന് മറുപടി കൊടുത്ത് ചന്തു

നടന്‍ സലിം കുമാറിന് പിന്നാലെ മകന്‍ ചന്തുവും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ്. പിതാവിന്റെ തന്നെ ചെറുപ്പക്കാലമാണ് ചന്തു ആദ്യം അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ മഞ്ഞുമല്‍ ബോയ്‌സ് എന്ന സിനിമയിലെ ചന്തുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയിലും ചന്തു അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ കൂടെയുള്ള ചന്തുവിന്റെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ ചന്തുവിനെ വളരെ മോശക്കാരനാക്കി കൊണ്ടുള്ള കമന്റുമായി എത്തി. തന്നെ കുറിച്ച് മോശമായി സംസാരിച്ച ആള്‍ക്ക് ചന്തു മറുപടി കൊടുത്തിരുന്നു. ഒപ്പം താരത്തിന് പിന്തുണ നല്‍കി ആരാധകരും എത്തിയിരിക്കുകയാണ്.

chandu

'പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ ഓക്കെ ഡാ എന്ന കമന്റുമായി എത്തിയിരിക്കുകയാണ് ചന്തു.

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അതിട്ട അര്‍ജുന്‍ എന്നയാളെ വിമര്‍ശിക്കുകയും ചന്തുവിന് പിന്തുണ നല്‍കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. 'മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മാമുക്കോയയുടെയും തിലകന്റെയും ഇവരുടെയെല്ലാം മക്കള്‍ക്ക് ആവാമെങ്കില്‍ സലിം കുമാറിന്റെ മകന് എന്താ പ്രശ്‌നം?

ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.

സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് ഏറ്റവും പഴി കേട്ട ഒരാള്‍ ഉണ്ട്. അയാളുടെ പേര് ഫഹദ് ഫാസില്‍ എന്നാണ്. ഇന്ന് സൗത്ത് ഇന്ത്യയിലെ നമ്പര്‍ വന്‍ നടനാണ് അയാള്‍. ഇതൊക്കെ എല്ലാവരും ഓര്‍ത്താല്‍ നന്ന്... എന്നിങ്ങനെ ഫഹദിന്റെ അനുഭവം കൂടി മുന്‍നിര്‍ത്തിയാണ് ചിലര്‍ കമന്റിടുന്നത്.

mammootty

അതേ സമയം വിമര്‍ശകന്‍ കറക്ടാണ് പറഞ്ഞത്. അര്‍ജുന്‍ കൃഷ്ണ എന്ന് പറഞ്ഞ ആള്‍ ഒരു മരപ്പാഴ് അല്ലാത്തത് കൊണ്ടും സലിം കുമാര്‍ എന്ന വ്യക്തിയെക്കാളും ഉയര്‍ന്ന നിലയില്‍ ഉള്ള ആളാണ് ഇദ്ദേഹത്തിന്റെ അച്ഛന്‍. ആയതു കൊണ്ടും നാലാളു അറിയുന്ന കുടുംബം ആയതു കൊണ്ടും മിസ്റ്റര്‍ ചന്തു.. നിങ്ങള്‍ ഒരു കാര്യം ചെയ്യണം നാളെ മുതല്‍ നന്നാവാന്‍ തീരുമാനിക്കണം.

ഗുരുകുല സമ്പ്രദായപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകണം. എങ്ങനെ നന്നാവാം, മരപ്പാഴ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊക്കെ ഇദ്ദേഹം കാണിച്ചും മനസിലാക്കിച്ചും പഠിപ്പിച്ചു തരും. ഇദ്ദേഹത്തിന്റെ അത്രേം ഉയര്‍ന്നു വന്നില്ലെങ്കിലും കുറച്ചൊക്കെ അയാള് സഹായിച്ചു സമൂഹത്തില്‍ ഉയര്‍ത്തി മലയാളികള്‍ അദ്ദേഹത്തെ അറിയുന്ന പോലെ ഏകദേശം ഒക്കെ ആക്കി തരും... എന്നാണ് ഒരാള്‍ പരിഹാസരൂപേണ കമന്റിട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലിം കുമാറും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അടുത്തിടെ ഈ സിനിമയുടെ സെറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം അല്‍പ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. ചിത്രത്തിലെ താരങ്ങളായ നസ്ലിനും ചന്തുവിനും അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോസും വൈറലായി. ഇതോടെയാണ് ചന്തുവിനെ തേടി പരിഹാസമെത്തിയത്.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X