»   » മോഹന്‍ലാലിന്റെ വിളി കാത്ത് സലീം

മോഹന്‍ലാലിന്റെ വിളി കാത്ത് സലീം

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരിക്കല്‍ സലീം എന്ന മേക്കപ്പ്മാന്‍. ഏഴുവര്‍ഷം കമലഹാസന്റെ പേഴ്‌സണല്‍ മേക്കപ്പ്‌മേനായി പ്രവര്‍ത്തിച്ച് അങ്കിള്‍ബണ്‍ മുതല്‍ മഹാസമുദ്രം വരെ പതിനേഴ് വര്‍ഷം മോഹന്‍ലാലിന്റെ കൂടെ ഒരു നിഴല്‍പോലെ നടന്നവന്‍.

അന്നും ആന്റണി പെരുമ്പാവൂര്‍ സൂപ്പര്‍സ്റ്റാറിനൊപ്പമുണ്ട്. മഹാസമുദ്രത്തിനു ശേഷം ലാല്‍ സലീമിനെ പടിയിറക്കിവിട്ടു. കാരണമറിയാതെ ചമയക്കൂടുകളുമായ് പടിയിറങ്ങേണ്ടി വന്ന സലീം ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ദുഃഖിക്കുന്നു. ജ്യേഷ്ഠസഹോദരനെപ്പോലെ സ്‌നേഹിച്ച ലാല്‍സാര്‍ എന്തിനായിരുന്നു എന്നെപറഞ്ഞുവിട്ടത്? കാരണമറിഞ്ഞിരുന്നെങ്കില്‍ അല്പം ആശ്വാസമായേനെ.

സിനിമയിലാണ് ഏറ്റവും കൂടുതല്‍ പാരകളും കൈമണിയടിക്കാരുമുള്ളത്. ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാന്‍ കഴിവില്ലെങ്കിലും ജോലിയില്‍നിന്ന് പുറത്താക്കാന്‍ കെല്‍പ്പുള്ള നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. ആരെങ്കിലും സലീമിനെ കുറിച്ച് ലാല്‍ സാറിനെ തെറ്റിദ്ധരിപ്പിച്ചതാവാം.

എന്നാലും പോകാന്‍ പറയും മുമ്പേ എന്തിനാണ് പിരിച്ചു വിടുന്നതെന്ന് പറയണമായിരുന്നു. തനിക്കു പറയാനുള്ളതുകൂടി കേള്‍ക്കുക എന്ന പരിഗണനയ്ക്ക് അര്‍ഹതയില്ലേ പതിനേഴ് വര്‍ഷം ആ മുഖത്ത് ചായമിട്ടവന്.

താങ്ങാനാവാത്ത ഹൃദയഭാരത്തോടെ കഴിയേണ്ടിവന്ന ആ നാളുകളില്‍ മറ്റ് സിനിമകളിലേക്കും വിളിവന്നില്ല. വല്ലപ്പോഴും വന്നതും ആരോ മുടക്കി കൊണ്ടിരിക്കുന്നു. ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചിരുന്നു. ഒന്നുമുണ്ടായില്ല എന്ന ദുഃഖം സലീമിനെ ഇന്നും അലട്ടുന്നു. തനിക്ക് പാര വന്നത് ഏതു വഴിക്കാണെന്ന് ഒരു പക്ഷേ അറിയാമെങ്കിലും സലീം ഒന്നും പറയുന്നില്ല. കാരണം ഇനി അങ്ങിനെ ഒരു പൊല്ലാപ്പിനു കൂടി വയ്യ.

വാനപ്രസ്ഥത്തിലെ ചമയത്തിന് ദേവസ്സിക്കുട്ടിയ്‌ക്കൊപ്പം സലീമിനും സ്‌റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഓര്‍മ്മകളുടെ കടലിരമ്പങ്ങള്‍ക്കിപ്പുറം ഖിന്നനായിരിക്കുന്ന സലീമിന് ലാല്‍സാറിനോട് ഹൃദയം നിറഞ്ഞ സ്‌നേഹബഹുമാനങ്ങള്‍ തന്നെയാണ്, ആരെങ്കിലും ഞങ്ങളെ ഒന്നിപ്പിക്കാന്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു അന്നൊക്കെ. ഇനിയും പ്രതീക്ഷയുണ്ട് ലാല്‍സാറോ ആന്റണി പെരുമ്പാവൂരോ തിരിച്ചുവിളിക്കുമെന്ന്-സലീം പറയുന്നു

English summary
Salim, who worked for Mohanlal as Makeup man, now waits for Lal sir's call.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam