സലീംകുമാര്‍ വീണ്ടും സീരിയസ് റോളുകളിലേക്ക്! മികച്ച സ്വീകാര്യത നേടി താമരയുടെ ഫസ്റ്റ്‌ലുക്ക്! കാണൂ
ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സലീംകുമാര്‍. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സീരിയസ് റോളുകളും ചെയ്തു തുടങ്ങിയത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രം സലീംകുമാറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രമായിരുന്നു.
ചിത്രത്തില്‍ ഹജ്ജിന് പോവാനായി ആഗ്രഹിക്കുന്ന അബു എന്ന കഥാപാത്രത്തെ സലീംകുമാര്‍ മികവുറ്റതാക്കിരുന്നു. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ സീരിയസ് റോളുകളില്‍ നടന്‍ തിളങ്ങിയിരുന്നു. സലീംകുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് താമര. നവാഗതനായ ഹാഫിസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈം ടീ മീഡിയയുടെ ബാനറില്‍ പിബി മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സലീംകുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.താമരയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ സലീംകുമാര്‍ എത്തുകായെന്നാണ് അറിയുന്നത്.
രതീഷ് രവിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷിജു എം ഭാസ്‌ക്കര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു ഗോപാല്‍ എഡിറ്റിങ്ങ് ചെയ്യുന്നു. മനു രമേശനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമായ സലീംകുമാര്‍ കോമഡി റോളുകളായിരുന്നു കൂടുതലായും ചെയ്തിരുന്നത്. തിരിച്ചുവരവില്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ മുതല്‍ക്കുളള നടന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.


Click it and Unblock the Notifications