twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുല്ലും പച്ചിലയുമൊക്കെ പശുവിനേക്കാള്‍ കൂടുതല്‍ അകത്താക്കിയിട്ടുണ്ട്! തുറന്നുപറച്ചിലുമായി സലീംകുമാര്‍

    By Midhun
    |

    ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുളള നടനാണ് സലീകുമാര്‍. മിമിക്രി വേദികളില്‍ നിന്ന് സിനിയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടങ്ങിയത്. മലയാളത്തില്‍ മുന്‍നിര നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചുതുടങ്ങിയതോടു കൂടിയാണ് നടന്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജഗതി,ഹരിശ്രീ അശോകന്‍,കൊച്ചിന്‍ ഹനീഫ തുടങ്ങിയ ഹാസ്യനടന്മാരുടെ ഇടയില്‍ വളരെ പെട്ടെന്നായിരുന്നു നടന്‍ സ്ഥാനം പിടിച്ചിരുന്നത്.

    അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഫിലിംഫെയര്‍ അവാര്‍ഡ്! കല്ല്യാണിയെ അഭിനന്ദിച്ച് ലാലേട്ടന്‍!!അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഫിലിംഫെയര്‍ അവാര്‍ഡ്! കല്ല്യാണിയെ അഭിനന്ദിച്ച് ലാലേട്ടന്‍!!

    ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹാസ്യത്തിനു പുറമെ സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷനായിരുന്നത്. അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോയ നാലുവര്‍ഷങ്ങളെക്കുറിച്ച് സലീംകുമാര് മനസ് തുറന്നിരുന്നു.

    പ്രേക്ഷകരുടെ ഇഷ്ടതാരം

    പ്രേക്ഷകരുടെ ഇഷ്ടതാരം

    സലീംകുമാറിന്റെ കോമഡി ഡയലോഗുകള്‍ അറിയാത്ത മലയാളികള്‍ വിരളമായിരിക്കും. നിരവധി സിനിമകളിലൂടെ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്താന്‍ ഈ അനശ്വര പ്രതിഭയ്ക്ക് സാധിച്ചിരുന്നു. സിനിമയില്‍ എത്തി വളരെ കുറഞ്ഞ കാലം കൊണ്ടായിരുന്നു മലയാളത്തിലെ മുന്‍നിര ഹാസ്യ നടന്‍മാരില്‍ ഒരാളായി സലീംകുമാര്‍ മാറിയിരുന്നത്. ദീലിപിനൊപ്പമുളള പറക്കുംതളിക,മീശമാധവന്‍ എന്നീ ചിത്രങ്ങള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. തുടര്‍ന്ന് മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം കൂടെ ശ്രദ്ധേയ കഥാപാത്രമായി നടന്‍ എത്തിയിരുന്നു. ആദാമിന്റെ മകന്‍ അബുവിലൂടെ
    നടന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പുരസ്‌കാരം തന്നെയാണ് നടന് കിട്ടിയതെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

    പ്രതിസന്ധിയിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍

    പ്രതിസന്ധിയിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍

    ഉപദേശങ്ങളാണ് ചില സന്ദര്‍ഭങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് സലീംകുമാര്‍ പറയുന്നു. അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. ഒരു പശുവിനേക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു. നാട്ടുവൈദ്യന്മാരുടെയുേം ഒറ്റമൂലിക്കാരുടെയും എജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ നിന്നു. രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി. തുടര്‍ന്ന്‌ ആദ്യ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ അമൃതാ ആശുപത്രിയിലേക്ക്. അവിടെ ഡോ സൂചീന്ദ്രന്‍,ഡോ.ഷൈന്‍ എന്നിവര്‍ ചികിത്സ എറ്റെടുത്തു

    വേദന കടിച്ചമര്‍ത്തിയ നിമിഷങ്ങള്‍

    വേദന കടിച്ചമര്‍ത്തിയ നിമിഷങ്ങള്‍

    ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുക എന്നത് അനുഭവിച്ചതില് വെച്ച് എറ്റവും വലിയ സങ്കടങ്ങളായിരുന്നു ആ കാലത്ത്. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും. ക്രോണിക്ക് ലിവര്‍ ഡീസിന്റെ ഭാഗമായിരുന്നു. ശരീരത്തില്‍ എവിടെയും സൂചി കുത്താന്‍ ബാക്കി ഇല്ലാത്തതിനാല്‍ ഭൂമിയിലെ മാലാഖമാര്‍ ഞരമ്പു തിരയുന്നതിനിടയില്‍ പറഞ്ഞു.'ഞങ്ങളും ഭാഗ്യവതികളാണ്.സാറിനെയും ചികിത്സിക്കാന്‍ സാധിച്ചല്ലോ. ഇതിനു മുന്‍പ് ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്....'ഞെട്ടിയത് അവര്‍ ആരൊക്കെ എന്ന് കേട്ടപ്പോഴായിരുന്നു, എംജി സോമന്‍, രാജന്‍ പി ദേവ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്,കൊച്ചിന്‍ ഹനീഫ.അടുത്തത് ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്പരിപ്പിച്ചു കാണും.

    ആത്മവിശ്വാസം വിജയിച്ചു

    ആത്മവിശ്വാസം വിജയിച്ചു

    വലിയ ശസ്തക്രിയയ്ക്ക് മുമ്പേയുളള പ്രീ ഓപ്പറേഷന്‍ കൗണ്‍സിലിങ്ങില്‍ രോഗിയുടെ തമാശകള്‍ കേട്ട് ഡോക്ടര്‍മാര്‍ ചിരിച്ചു.തിയ്യേറ്ററും ഐസിയുവും ഒകെ ഒന്ന് കാണണം എന്നായിരുന്നു എന്റെ ആവശ്യം. ആത്മവിശ്വാസത്തോടെ മഞ്ഞുമൂടിയതു പോലുളള ജനല്‍ചില്ലുകളുളള ഓപ്പറേഷന്‍ തിയ്യേറ്ററും ഐസിയുവും ഒകെ കണ്ടു. ഡോക്ടറോട് പറഞ്ഞു. എന്റെ കരള്‍ എനിക്ക് കാണാന്‍ പറ്റാത്തതിനാല്‍ അതിന്റെ ഒരു ഫോട്ടോയെടുത്ത് എനിക്ക് വാട്‌സ്അപ്പില്‍ അയച്ചുതരണം എന്ന്. ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നാം ദിവസം മുറിയിലേക്ക്, ആത്മവിശ്വാസം വിജയിച്ചു. സലീംകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

    മായാനദിയുടെ ഡിവിഡി റിലീസ് പ്രഖ്യാപിച്ച് ആഷിഖ് അബു! അറിയിപ്പ് ട്രോള് മുഖേനമായാനദിയുടെ ഡിവിഡി റിലീസ് പ്രഖ്യാപിച്ച് ആഷിഖ് അബു! അറിയിപ്പ് ട്രോള് മുഖേന

    English summary
    actor salim kumar says about his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X