സല്‍മാന്റെ ടൈഗറിന് പാകിസ്താനില്‍ വിലക്ക്

ചിത്രത്തിന്റെ ട്രെയിലറുകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് രാജ്യത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിപത്രം ലഭിക്കുന്നത് വരെ ചിത്രത്തിന്റെ പരസ്യവും പ്രദര്‍ശിപ്പിക്കരുതെന്നും അറിയിപ്പുണ്ട്.
ഏക് ഥാ ടൈഗറില്‍ സല്‍മാന്‍ ഒരു റോ ഏജന്റായാണ് വേഷമിടുന്നത്. പാകിസ്താന് മിസൈല്‍ ടെക്‌നോളജിയുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഒരു കോളേജ് പ്രൊഫസറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ഇദ്ദേഹത്തെ പാകിസ്താനിലേയ്ക്ക് അയക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന്‍ ചിത്രം ഏജന്റ് വിനോദിനും പാക് സെന്‍സര്‍ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞാണ് സെയ്ഫ് ചിത്രത്തേയും പാക് അധികൃതര്‍ വിലക്കിയത്.


Click it and Unblock the Notifications











