»   » പത്രക്കാര്‍ക്ക് നേരെ സല്‍മാന്‍ പൊട്ടിത്തെറിച്ചു

പത്രക്കാര്‍ക്ക് നേരെ സല്‍മാന്‍ പൊട്ടിത്തെറിച്ചു

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളില്ലാത്ത ചെറിയ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ചൂടായി. ഇത്തവണ പത്രറിപ്പോര്‍ട്ടര്‍ക്ക് നേരെയായിരുന്നു സല്‍മാന്റെ രോഷപ്രകടനം. ദേഷ്യം പ്രകടിപ്പിക്കുക മാത്രമല്ല, റിപ്പോര്‍ട്ടറെ അടുത്തുവിളിച്ച് ഹിന്ദില്‍ നല്ല നാല് വര്‍ത്തമാനവും സല്‍മാന്‍ പറഞ്ഞത്രെ.

കത്രീന കൈഫ് രണ്‍ബീര്‍ കപൂറിനൊപ്പം വെക്കേഷന്‍ ആസ്വദിക്കുന്നതിനെക്കുറിച്ച് ചോദിച്ചതാണ് സൂപ്പര്‍താരത്തെ ചൂടാക്കിയത്. കത്രീനയും രണ്‍ബീറും അവധിക്കാലം ആസ്വദിക്കുന്നതിന്റെ ചൂടന്‍ ചിത്രങ്ങള്‍ ഈയിടെ പുറത്തായിരുന്നു. ഇതിനെക്കുറിച്ച് സല്‍മാനോട് അഭിപ്രായം ചോദിക്കാന്‍ പോയ പത്രറിപ്പോര്‍ട്ടര്‍ക്ക് നേരെയാണ് താരം പൊട്ടിത്തെറിച്ചത്.

salman

എന്തായാലും ഇതാദ്യമായല്ല സല്‍മാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചൂടാകുന്നത്. മുന്‍ കാമുകിമാരെ കുറിച്ചുള്ള അന്വേഷണമാണ് സല്‍മാന്‍ പലപ്പോഴും പത്രക്കാര്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ കാരണമായിട്ടുള്ളത്.

മെന്റല്‍, കിക്ക് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സല്‍മാനിപ്പോള്‍. പോരാത്തതിന് ബിഗ് ബോസിന്റെ തിരക്കുകള്‍ വേറെയും. നേരത്തെ സിനിമാ ലോകത്ത് ഏറ്റവുമധികം ചര്‍ച്ചാ വിഷയമായ പ്രണയ ബന്ധങ്ങളിലൊന്നായിരുന്നു സല്‍മാനും ഐശ്വര്യയും തമ്മില്‍. ഈ ബന്ധം പിരിഞ്ഞതിന് ശേഷമാണ് കത്രീന കൈഫ് സല്‍മാന് കൂട്ടായെത്തിയത്.

English summary
Recently a reporter asked Salman Khan about his reaction on Katrina-Ranbir’s vacation pictures, the actor verbally abused the reporter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam