അസിന് സല്‍മാനെയും അമീറിനെയും കഴിഞ്ഞിട്ടേ ആരുമുള്ളൂ
മലയാളത്തിലൂടെ വന്ന് തമിഴില്‍ വിന്നില്‍ക്കൊടി പാറിച്ച് ബോളിവുഡിലും തിളങ്ങിയ നടിയണ് അസിന്‍. എന്നാല്‍ ഇടക്കാലത്ത് അസിനെ സിനിമയില്‍ അങ്ങനെ കണ്ടിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇപ്പോഴും തീരാത്ത ഒരു യാത്രയിലാണ് അസിന്‍.
ഗ്രീസില്‍നിന്നും ആരംഭിച്ച് റോം, വെനീസ് എന്നീ നാടുകളില്‍ പോയി മടങ്ങുകയുണ്ടായി. അമേരിക്കയിലും ക്യാനഡയിലും കുറേക്കാലം തങ്ങി. പിന്നീട് ആസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നീ നാടുകള്‍ ചുറ്റിയടിച്ചു. അതിനിടയില്‍ സിനിമയില്‍ ചാന്‍സില്ലാതാകുന്ന ഒരു അരുക്ഷിതാവസ്ഥയെകുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും താരം പറയുന്നു.

എന്തൊക്കെയായലും ഇപ്പോള്‍ ബോളിവുഡിലാണ് അസിന് ശ്രദ്ധയേറെ. സുഹൃത്തുക്കളും ഒരുപാടായി. ബോളിവുഡില്‍ അടുത്ത കൂട്ടുകാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അസിന്‍ സോനം കപൂറിന്റെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെയും പേര് പറയുമായിരിക്കും. പക്ഷെ ഒരിക്കലും അത് അമീര്‍ഖാനും സല്‍മാന്‍ ഖാനും സമമാകില്ല.
സോനം കപൂര്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. പക്ഷെ ഇതുവരെ ഒരുമിച്ചഭിനയിക്കാന്‍ കഴിഞ്ഞില്ല. അതുപോലെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസും. എങ്കില്‍ കൂടെ സല്‍മാനും അമീറും അവിടെ ഉണ്ടാകുമ്പോള്‍ മറ്റൊരാള്‍ എന്റെ ഉറ്റസുഹൃത്താണെന്ന് പറയാന്‍ പറ്റില്ലെന്ന് അസിന്‍ പറയുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ സല്‍മാനും അമീറും എന്റെ ഹൃദയത്തിലുണ്ട്, അന്നും ഇന്നും- അസിന്‍ പറഞ്ഞു.


Click it and Unblock the Notifications











