ആം ആദ്മിയിലേക്കില്ലെന്ന് സല്‍മാന്‍ ഖാന്‍
നാഗ്പൂര്‍: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് തനിക്ക് ആഭിമുഖ്യമില്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. മലയാളി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ നേരത്തെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ആദ്യം അരവിന്ദ് കെജ്രിവാള്‍ സ്വയം തെളിയിക്കട്ടെ എന്നിട്ടാകാം താന്‍ ആപ്പിന് പിന്തുണ കൊടുക്കുന്നത് എന്ന നിലപാടിലാണ് സല്‍മാന്‍.
താനും ആം ആദ്മിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ല - പുതിയ ചിത്രമായ ജയ് ഹോയുടെ പ്രമോഷന്‍ ചടങ്ങില്‍ സല്‍മാന്‍ നയം വ്യക്തമാക്കി. ആം ആദ്മി ഉദാസ് ഹെ, ബാകി സാബ് ഫസ്റ്റ് ക്ലാസ് ഹെ എന്ന പാട്ട് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും താരം പറഞ്ഞു. തനിക്കോ തന്റെ ചിത്രത്തിനോ ചിത്രത്തിലെ പാട്ടിനോ ആം ആദ്മിയെന്നല്ല ഒരു പാര്‍ട്ടിയുമായും ബന്ധമില്ല.

തന്റെ ചിത്രത്തിലെ ഡയലോഗുകളോ സീനുകളോ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കരുത് എന്നും സല്‍മാന്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയോടും മറ്റ് പാര്‍ട്ടികളോടും താന്‍ അഭ്യര്‍ഥിക്കുകയാണ്. തന്റെ ചിത്രത്തിലെ ഡയലോഗുകള്‍ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കരുത്. ആക്ഷനും പ്രണയവും അടങ്ങിയതാണ് ജയ് ഹോ, ആളുകള്‍ അത് കാണണമെന്നും താരം പറഞ്ഞു.
നിലവിലെ വ്യവസ്ഥിതി തെറ്റാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി അത് മാറ്റട്ടെ. അല്ലാതെ മറ്റുള്ളവരെ കുറ്റം പറയുകയല്ല വേണ്ടത്. ദില്ലിയില്‍ ജയിച്ചെങ്കിലും അരവിന്ദ് കെജ്രിവാള്‍ സ്വയം തെളിയിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭാവിയിലും ആം ആദ്മി പാര്‍ട്ടിയിലോ മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലോ പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











