സല്‍മാന്‍ ഖാന്‍ വിജയ് ആകാന്‍ നോക്കുന്നു??
ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ ഇളയദളപതി വിജയ് ആകാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത 'പോക്കിരി' എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ. പക്ഷെ സിനിമയ്ക്ക് ബോളിവുഡില്‍ അത്ര ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ വീണ്ടും മുരുകദോസ് സല്‍മാന്‍ ഖാനെ വിജയ് ആക്കുവാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കോളിവുഡ് ബോക്‌സോഫീസ് ചരിത്രം മാറ്റിയെഴുതിയ വിജയ് യുടെ 'കത്തി'യുടെ റീമേക്ക് മുരുഗദോസ് സല്‍മാന്‍ ഖാനെ വച്ചു ചെയ്യുന്നുവത്രെ.

കഴിഞ്ഞ ദിവസം മുകുഗദോസും ഗോവിന്ദനും സല്‍മാന്‍ ഖാനും കണ്ടുമുട്ടിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കത്തിയുടെ റീമേക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്നാണ് ബോളിവുഡില്‍ നിന്ന് േകള്‍ക്കുന്ന വാര്‍ത്ത.
വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രം തമിഴകത്ത് നൂറ് കോടി ക്ലബ്ബില്‍ എത്തിയിരുന്നു. സമാന്ത നായികയായ ചിത്രത്തില്‍ ബോളിവുഡ് ഹീറോ നീല്‍ നിഥിന്‍ മുകേഷാണ് വില്ലന്‍ വേഷം ചെയ്തത്.
ആമീര്‍ ഖാനെ നായകനാക്കി ഗജനിയുടെയും അക്ഷയ് കുമാറിനെ നായകനാക്കി തുപ്പാക്കിയുടെ റീമേക്കും നേരത്തെ മുരുഗദോസ് ബോളിവുഡില്‍ ചെയ്തിരുന്നു. ഹോളിഡേ എന്നൊരു ചിത്രവും സംവിധാനം ചെയ്തതോടെ മുരുകദോസ് ബോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.


Click it and Unblock the Notifications











