മുൻകാമുകിയ്ക്ക് ഗംഭീര പിറന്നാൾ വിരുന്നൊരുക്കി സൂപ്പർ താരം!! കാണൂ
അന്നും ഇന്നും ബോളിവുഡിലെ ചൂടേറിയ ചർച്ച വിഷയമാണ് സൽമാൻഖാന്റെ പ്രണയകഥ. ബോളിവുഡിലെ ഹോട്ട് മസിൽ മാന്റെ പേരിനോടൊപ്പം ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു നടി സംഗീത ബിജ് ലാനി. 10 വർഷം നീണ്ടു നിന്നു ഇവരുടെ പ്രണയം . എന്നാൽ പിന്നീട് ഇവർ വേർ പിരിയുകയായിരുന്നു. തുടർന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചു. 2010 ൽ ഇവർ വേർ പിരിയുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംഗീത ബാനർജിയുടെ പിറന്നാൾ ആഘോഷമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ 54ാം പിറന്നാൾ. സംഗീതയുടെ പിറന്നാൾ ആഘോഷത്തിന് മുൻകൈ എടുത്തത് സൽമാൻ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് പിറന്നാൾ ആഘോഷത്തിന് പങ്കെടുത്തത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാണ്.
സംഗീതയുടെ പിറന്നാൾ ആഘോഷത്തിൽ സൽമാന്റെ ഇപ്പോഴത്തെ കാമുകിയായി ഗോസിപ്പ് കോളങ്ങൾ ചർച്ച ചെയ്യുന്ന ലൂലിയ വാന്റൂറുവും കൊറിയോഗ്രാഫർ പ്രഭുദേവയും ഉണ്ടായിരുന്നു. ആഘോഷത്തിനിടയിലെ പ്രഭുദേവയുടേയും സൽമാന്റേയും ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉർവ്വശി എന്ന എആർ റഹ്മാൻ ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്.


Click it and Unblock the Notifications











