ഒരേ കപ്പില്‍ ചായ കുടിച്ച് സല്‍മാനും കത്രീനയും: ഇത് പ്രേമം തന്നെയെന്ന് ആരാധകര്‍! കാണാം

By Midhun

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട ജോഡികളായ താരങ്ങളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. 205ല്‍ ഡേവിഡ് ധവാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ ക്യൂം കിയാ എന്ന ചിത്രത്തിലാണ് ഈ ജോഡികള്‍ ആദ്യമായി ഒന്നിച്ചത്. പിന്നീട് ഡേവിഡ് ധവാന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പാര്‍ട്ണര്‍ എന്ന ഹിറ്റ് ചിത്രത്തിലും ഈ കൂട്ടുക്കെട്ട് ഒന്നിച്ചഭിനയിച്ചിരുന്നു.2012ല്‍ പുറത്തിറങ്ങിയ ഇവര്‍ ജോഡികളായെത്തിയ ഏക്താ ടൈഗര്‍ തിയ്യേറ്ററുകളില്‍ വന്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു.

ആദ്യ ഭാഗത്തിന്റെ വിജയത്തിനു ശേഷം അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കിയിരുന്നു. ടൈഗര്‍ സിന്ദാ ഹേ എന്ന പേരില്‍ പുറത്തിറക്കിയ ചിത്രം തിയ്യേറ്ററുകളിലെ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ഒരുകാലത്ത് ബോളിവൂഡിലെ പ്രണയ ജോഡികളായിരുന്ന സല്‍മാനും കത്രീനയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് .അടുത്തിടെ ദബാംഗ് ടൂര്‍ എന്ന പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രസ് മീറ്റില്‍ ഇരുവരും പങ്കെടുത്തിരുന്നു. പ്രഭുദേവ,സൊനാക്ഷി സിന്‍ഹ, സല്‍മാന്റെ സഹോദരന്‍ സുഹൈല്‍ ഖാന്‍ തുടങ്ങിയവരും പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു.

salman-kathrina

പ്രസ് മീറ്റിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സല്‍മാന്‍ കുടിച്ച കോഫിയുടെ ബാക്കി കത്രീന കുടിക്കുന്നതാണ് സിനിമാ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പ്രസ് മീറ്റിനിടെ നടി സൊനാക്ഷി സിന്‍ഹ മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് സല്‍മാന്‍ കത്രീനയ്ക്ക് കപ്പ് കൈമാറിയത്. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോയ്ക്ക് താഴെ സല്‍മാന്റെയും കത്രീനയുടെയം ആരാധകര്‍ നിരവധി കമന്റുകളാണ് കുറിച്ചിട്ടുളളത്.

salman -katrina

ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നുളളതിന്റെ തെളിവാണിതെന്നും കത്രീനയെ എത്രയും പെട്ടെന്ന് സല്‍മാന്‍ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടാണ് ആരാധകരുടെ കമന്റുകള്‍ വന്നിരിക്കുന്നത്. പ്രസ് മീറ്റിന് വൈകി വന്ന കത്രീനയെ കൈയടിച്ച് സ്വീകരിച്ചാണ് ഇരിപ്പിടത്തിലേക്ക് വരാന്‍ സല്‍മാന് ആവശ്യപ്പെട്ടത്. സിനിമയിലെന്ന പോലെ ജീവിതത്തിലും മികച്ച സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ പരസ്പരം കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലായെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എതായാലും താജോഡികള്‍ തമ്മിലുളള കളിയാക്കലും സൗഹൃദവും സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X